|    May 29 Mon, 2017 10:41 pm
FLASH NEWS

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം

Published : 30th August 2016 | Posted By: SMR

കൊച്ചി: എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ രജത ജൂബിലിയോടനുബന്ധിച്ച് മികച്ച നോണ്‍ മെട്രോ വിമാനത്താവളത്തിന് ഏര്‍പെടുത്തിയ ദേശീയ പുരസ്‌ക്കാരം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു.
മെട്രോ നഗരങ്ങളിലെ മികച്ച വിമാനത്താവളമായി മുംബൈ എയര്‍പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടതായി കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍ പോര്‍ട് അതോറിറ്റി(സിയാല്‍) അധികൃതര്‍ അറിയിച്ചു.
2016 ജൂലൈ, ആഗസ്ത് മാസങ്ങളില്‍ യാത്രക്കാര്‍ക്കായി ദേശീയതലത്തില്‍ നടത്തിയ സര്‍വേയില്‍നിന്നാണ് മെട്രോ, നോണ്‍ മെട്രോ വിമാനത്താവളങ്ങളെ തിരഞ്ഞെടുത്തത്. നിലവില്‍ രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനവും സിയാലിനുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 77 ലക്ഷത്തിലധികം പേര്‍ സിയാല്‍ വഴി യാത്രചെയ്തു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയില്‍നിന്ന് സിയാല്‍ എയര്‍പോര്‍ട് ഡയറക്ടര്‍ എസികെ നായര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സ്മൃതി ഇറാനി, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബ, എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് സുധാകര റെഡ്ഡി, വൈസ് പ്രസിഡന്റ് മിലന്‍ സതാകിയ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day