|    Dec 14 Fri, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു

Published : 30th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം ഇന്നലെ മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.06ന് പൂനെയില്‍ നിന്ന് ബംഗളൂരു വഴിയുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് ആദ്യമെത്തിയത്. പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ആഗസ്ത് 15ന് പുലര്‍ച്ചെയാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളം വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് അഹ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമെത്തിയതോടെ സിയാല്‍ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബംഗളൂരു ഇന്‍ഡിഗോയാണ് പുനരുദ്ധാരണത്തിനുശേഷം ആദ്യമായി ഇവിടെ നിന്ന് പറന്നുയര്‍ന്നത്. ഇതില്‍ അപ്രതീക്ഷിതമായൊരു വിഐപി യാത്രക്കാരനുണ്ടായിരുന്നു; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം രാഹുല്‍ ഗാന്ധി ഇന്നലെ ഉച്ചയോടെ ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലായതോടെ രാഹുല്‍ തുടര്‍യാത്ര നെടുമ്പാശ്ശേരിയില്‍ നിന്നാക്കി. മസ്‌ക്കത്തില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നരം നാലരയോടെ എത്തി. പുനരുദ്ധരിച്ച വിമാനത്താവളത്തില്‍ എത്തിയ ആദ്യ രാജ്യാന്തര സര്‍വീസ് ആണിത്.
വിമാനത്താവളം പൂര്‍ണസജ്ജമായ ആദ്യദിനം ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അര്‍ധരാത്രി വരെ 33 ലാന്‍ഡിങും 30 ടേക് ഓഫും നടന്നു. ഒരു സര്‍വീസ് പോലും റദ്ദുചെയ്തിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നതോടെ കൊച്ചി നേവല്‍ ബേസില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss