|    Dec 16 Sun, 2018 12:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കും; ഇന്നു ട്രയല്‍

Published : 28th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കും. അതിനു മുന്നോടിയായി ഇന്നു ട്രയല്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കും.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ഇന്നലെ ലഭിച്ചു. പ്രളയത്തെ തുടര്‍ന്ന് ദിവസങ്ങളായി വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു.
കുതിച്ചെത്തിയ പ്രളയജലം സംരക്ഷണ ഭിത്തി തകര്‍ത്ത് ഉള്ളിലേക്കു കടന്ന് വിമാനത്താവളത്തെ മുക്കിയിരുന്നു. രണ്ടര കിലോമീറ്ററോളമാണ് സംരക്ഷണഭിത്തി തകര്‍ന്നത്. ഉള്ളിലെ പരിശോധനാ സംവിധാനങ്ങള്‍ പൂര്‍ണമായും തകരുകയും റണ്‍വേക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ലൈറ്റുകളും തകര്‍ന്നു.
കഴിഞ്ഞദിവസങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷമാണ് വിമാനത്താവളം വീണ്ടും സജ്ജമായിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss