|    Sep 25 Tue, 2018 4:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് 29 വരെ നീട്ടി

Published : 24th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 29 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. നേരത്തേ 26ന് തുറക്കാനാണ് ശ്രമിച്ചിരുന്നതെങ്കിലും ശുചീകരണപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായിട്ടില്ല എന്നതിനാലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 29ന് ആക്കിയത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വിമാനത്താവളത്തിന്റെ രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ സംരക്ഷണഭിത്തി തകര്‍ന്നിരുന്നു. ഇതു കൂടാതെ വിമാനത്താവളത്തിലെ പരിശോധനാ സംവിധാനങ്ങളും ലൈറ്റുകളും തകര്‍ന്നിരുന്നു. റണ്‍വേയിലും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുകയാണ്. റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ ഏതാണ്ട് മുക്കാല്‍ഭാഗത്തോളം പൂര്‍ത്തിയായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലുള്ള വിവിധ എയര്‍ലൈന്‍സുകളുടെ ഭൂരിഭാഗം ജീവനക്കാരും വെള്ളപ്പൊക്ക കെടുതിയിലാണ്. ഇവര്‍ വീണ്ടും ജോലിക്കു ഹാജരാവാന്‍ സമയം ചോദിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് 29 വരെ നീട്ടിയതെന്ന് അധികൃതര്‍ പറഞ്ഞു. 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് വിമാന സര്‍വീസ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss