|    Sep 22 Sat, 2018 2:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെടുമ്പാശ്ശേരി വിമാനത്താവളം 26ന് തുറക്കും

Published : 22nd August 2018 | Posted By: kasim kzm

കൊച്ചി: പ്രളയദുരന്തത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 26ന് തന്നെ തുറക്കുമെന്ന് സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ റണ്‍വേയുടെ ശുചീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. പുതുതായി പണികഴിപ്പിച്ച അന്താരാഷ്ട്ര ടെര്‍മിനലിന്റെ ശുദ്ധീകരണ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഉപകരണങ്ങളില്‍ കയറിയ ചളി നീക്കംചെയ്യുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതിനു ശേഷം മാത്രമേ മെഷിനറികള്‍ നന്നാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളൂ. ഇത് പരിഹരിച്ചുകഴിഞ്ഞാല്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയാണ് ആവശ്യം. വിമാനത്താവളം അടച്ചതുമൂലം 1000 കോടി രൂപയിലധികം നഷ്ടംവന്നിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. അതേസമയം താല്‍ക്കാലികമായി പ്രവര്‍ത്തനമാരംഭിച്ച നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിച്ചതായും സിയാല്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss