|    Dec 18 Tue, 2018 11:22 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങി; പ്രവര്‍ത്തനം 26നു ശേഷം മാത്രം

Published : 18th August 2018 | Posted By: kasim kzm

കൊച്ചി: കനത്ത മഴയും ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നതു മൂലമുണ്ടായ പ്രളയവും കാരണം നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങി. ഇതേത്തുടര്‍ന്ന് ഈ മാസം 26 വരെ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. 26ന് ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനം പുനരാംരംഭിക്കുക. പ്രളയത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഏതാണ്ടു പൂര്‍ണമായും മുങ്ങിയ നിലയിലാണ്. റണ്‍വേയില്‍ കിടക്കുന്ന നിരവധി വിമാനങ്ങളും വെള്ളത്തില്‍ കിടക്കുകയാണ്. മഴയും വെള്ളക്കെട്ടും കുറഞ്ഞതിനു ശേഷം സുരക്ഷാ പരിശോധന നടത്തി മാത്രമായിരിക്കും വിമാന സര്‍വീസ് പുനരാരംഭിക്കുകയുളളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss