|    Nov 25 Sat, 2017 7:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെടുമ്പാശ്ശേരി വഴി കടത്താന്‍ ശ്രമിച്ച 27.10 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published : 6th August 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച  27.10 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ കോഴിക്കോട് സ്വദേശി  ഷംസീറിന്റെ പക്കല്‍ നിന്നാണ് 920.50 ഗ്രാം സ്വര്‍ണം പിടികൂടിയത്. പെര്‍ഫ്യും ബോട്ടിലിന്റെ അടപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. സംശയം തോന്നി യാത്രക്കാരന്റെ ബാഗേജ് തുറന്ന്് പെര്‍ഫ്യും ബോട്ടില്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. എട്ട്് ബോട്ടിലിനുള്ളിലായാണ് സ്വര്‍ണം കടത്തിയിരുന്നത്. ഷാര്‍ജ, ദുബയ്, കൊളംബോ എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ വിമാനത്താവളത്തിലെ കസ്റ്റംസ്്് ഇന്റലിജന്‍സ് വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്്. ഇത്തരത്തിലുള്ള നിരീക്ഷണത്തിന്റെ ഭാഗമായാണ് ഷാര്‍ജയില്‍ നിന്നും എത്തിയ യാത്രക്കാരന്റെ ചെക്് ഇന്‍ ബാഗേജ്്് തുറന്ന് പരിശോധിച്ചത്. ഇത്തരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കഴിഞ്ഞ മാസം വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇതേ രീതിയില്‍ ഇനിയും സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഷാര്‍ജയില്‍ നിന്നും എത്തുന്നവരെ പ്രത്യേകം നീരീക്ഷിച്ചിരുന്നത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കോശി അലക്‌സ്, ഇ വി ശിവരാമന്‍, സൂപ്രണ്ടുമാരായ എ ഹമീദുള്ള, ലാല്‍ഫി ജോസഫ്, ജെനീഷ് എം ജോര്‍ജ്്്, പി ആര്‍ രജീഷ്, അജിത് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക