|    Oct 20 Sat, 2018 10:42 pm
FLASH NEWS

നെടുമ്പാശ്ശേരി: എയര്‍ഇന്ത്യ ഓഫിസിലേക്ക് ജനകീയ മാര്‍ച്ച്

Published : 18th January 2017 | Posted By: fsq

 

അങ്കമാലി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പിരിച്ചുവിട്ട കരാര്‍ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി എയര്‍ ഇന്ത്യ ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. ഗ്രൗണ്ട് ഹാന്റ്‌ലിങ് മേഖലയില്‍ സബ് കരാര്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യ നേരിട്ട് ഏറ്റെടുത്തപ്പോഴാണ് 54 ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ അകാരണമായി പുറത്താക്കിയത്. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ നടപടി തൊഴിലാളികളോട് കണിച്ച ക്രൂരതയാണെന്നും ഇത് അംഗീകരിക്കില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത എം ബി രാജേഷ് എംപി പറഞ്ഞു. സമരത്തിന്റെ തുടര്‍ന്നുള്ള സ്വഭാവം നിശ്ചയിക്കുന്നത് എയര്‍ഇന്ത്യയുടെ സമീപനത്തെ നോക്കിയായിരിക്കുമെന്നും രാജേഷ് മുന്നറിയിപ്പ് നല്‍കി. സിയാല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പെട്രോള്‍ പമ്പിന് സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഐഎന്‍ടിയുസി നേതാവ് വി പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, കെ ജെ ഐസക്ക്, ഇ പി സെബാസ്റ്റ്യന്‍, വി എസ് ഷഢാനന്ദന്‍, സി വൈ ശാബോര്‍, ജീമോന്‍ കയ്യാല, തമ്പിപോള്‍, സാജു തോമസ്  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss