|    Oct 16 Tue, 2018 1:46 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെടുമ്പാശ്ശേരിയില്‍ 22 ലക്ഷത്തിന്റെ വജ്രാഭരണങ്ങളുമായി യുവതി പിടിയില്‍

Published : 22nd September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: നികുതി വെട്ടിച്ച് മുംബൈയില്‍ നിന്നു കേരളത്തിലേക്കു വിമാനമാര്‍ഗം കൊണ്ടുവന്ന 22 ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍ പിടികൂടി. മുംബൈയില്‍ നിന്നു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ മുംബൈ താനെ സ്വദേശിനി മാധവി പൗസില്‍ (28) നിന്നാണ് ആഭരണങ്ങള്‍ പിടികൂടിയത്. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്റലിജന്‍സ് വിഭാഗത്തിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് യാത്രക്കാരിയെ തടഞ്ഞുവച്ചു. പി ന്നീട്  ഇന്‍കം ടാക്‌സ് ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറുകയായിരുന്നു. ഇവരുടെ ഹാ ന്‍ഡ്ബാഗിലാണ് വജ്രാഭരണങ്ങള്‍ ഉണ്ടായിരുന്നത്. ആഭ്യന്തര യാത്രക്കാരുടെ ബാഗേജുകള്‍ കസ്റ്റംസ് വിഭാഗം പരിശോധിക്കാറില്ല. അതിനാല്‍, നികുതി വെട്ടിച്ച് ആഭ്യന്തര വിമാനത്തില്‍ കടത്തിക്കൊണ്ടുവരുന്ന ആഭരണങ്ങള്‍ പിടികൂടാന്‍ വിമാനത്താവളത്തില്‍ സംവിധാനവുമില്ല. രഹസ്യവിവരം ലഭിച്ചതു കൊണ്ടു മാത്രമാണ് കൊച്ചി വിമാനത്താവളത്തില്‍ വജ്രാഭരണങ്ങള്‍ പിടികൂടാനായത്. ഇന്‍കം ടാക്‌സ് ഇന്റലിജന്‍സിനു വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് ആലുവയില്‍ നിന്നു സ്‌റ്റേറ്റ് ടാക്‌സ് ഓഫിസര്‍ ബിജു സക്കറിയയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡെത്തി ആഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. ജിഎസ്ടി നിയമപ്രകാരമുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ നികുതിയും പിഴയും അടക്കം 1.30 ലക്ഷം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ട് യാത്രക്കാരിക്ക് ഡിമാന്റ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അസ്സല്‍ വജ്രം പതിച്ച ആഭരണങ്ങള്‍ കുറച്ചേയുണ്ടായിരുന്നുള്ളൂ. അധികവും അമേരിക്കന്‍ വജ്രം പതിച്ച വില കുറഞ്ഞ ആഭരണങ്ങളായിരുന്നു. പിടിയിലായ യാത്രക്കാരിക്ക് മുംബൈയില്‍ ജ്വല്ലറിയുണ്ട്. കൊച്ചിയിലെ ഏതെങ്കിലും ആഭരണ വില്‍പനശാലയിലേക്ക് കൊണ്ടുവന്നതാവാം ആഭരണങ്ങള്‍ എന്നാണ് നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss