|    Mar 24 Fri, 2017 5:44 am
FLASH NEWS

നെടുമ്പാശ്ശേരിയില്‍ നിന്ന് 4800 തീര്‍ത്ഥാടകര്‍ യാത്ര തിരിച്ചു

Published : 28th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍നിന്നും ഇതുവരെയായി 4800 തീര്‍ത്ഥാടകര്‍ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി യാത്രതിരിച്ചു. 900 പേര്‍ ഇന്ന് യാത്ര തിരിക്കും.  ഇന്നലെ മൂന്നുവിമാനങ്ങളിലായി 1000 പേര്‍ യാത്ര തിരിച്ചു. ഇന്നലെ വൈകീട്ട് 4.30നുള്ള എസ്‌വി 5401 വിമാനത്തില്‍ 250 പേരും ആറിനുള്ള എസ്‌വി 5513 വിമാനത്തില്‍ 300പേരും രാത്രി 12നുള്ള എസ്‌വി 5671 വിമാനത്തില്‍ 450 പേരുമാണ് യാത്രതിരിച്ചത്. ആദ്യം പോയ വിമാനങ്ങളില്‍ വെള്ളിയാഴ്ച യാത്ര മുടങ്ങിയ 100 പേരെക്കൂടി കയറ്റി       വിട്ടു.
അതേസമയം, ഹജ്ജ് സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സിന്റെ സമയക്രമീകരണത്തില്‍ ഇപ്പോള്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തുന്നത് യാത്രക്കാര്‍ക്ക് തലവേദനയാവുന്നുണ്ട്. ഇന്നലെ 5.30ന് പോവുമെന്ന് അറിയിച്ചിരുന്ന വിമാനം ആറിനും 7.30നു പോവേണ്ടിയിരുന്നത് രാത്രി 12നുമാണ് പുറപ്പെട്ടത്.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക