|    Sep 25 Tue, 2018 10:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെടുമ്പാശേരി: വിമാനം റണ്‍വേയില്‍ തെന്നി മാറി

Published : 15th August 2018 | Posted By: kasim kzm

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടയില്‍ വിമാനം റണ്‍വേയില്‍ തെന്നി മാറി. വന്‍ അപകടം ഒഴിവായി. കുവൈറ്റില്‍ നിന്ന് വന്ന വിമാനം റണ്‍വേയുടെ മധ്യരേഖയില്‍നിന്നു മാറിയിറങ്ങിയാതാണ് കാരണം. വിമാനത്തിന്റെ ചിറക് തട്ടി റണ്‍വേയിലെ ഏതാനും ലൈറ്റുകള്‍ നശിച്ചു. മറ്റു നാശനഷ്ടങ്ങളില്ല. ഇന്നു പുലര്‍ച്ചെ കുവൈറ്റില്‍നിന്നു കൊച്ചിയിലെത്തിയ കുവൈറ്റ് എയര്‍വെയ്‌സിന്റെ കെയു 357 വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നിമാറിയത്.
3.50ന് എത്തേണ്ട വിമാനം അര മണിക്കൂറിലേറെ വൈകി 4.25നാണ് ലാന്‍ഡ് ചെയ്തത്. 163 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ടതു മൂലം വിമാനം മധ്യരേഖയില്‍നിന്ന് ഏതാനും മീറ്റര്‍ വലത്തോട്ടു മാറിയാണു ലാന്‍ഡു ചെയ്തത്. വിമാനം ഉടന്‍ നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിനു കഴിഞ്ഞതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. സംഭവം യാത്രക്കാര്‍ക്ക് പോലും മനസിലാവാത്ത വിധത്തില്‍ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി.
ഈ സമയം ഇറങ്ങാനെത്തിയ ഇന്‍ഡിഗോയുടെ ദുബായില്‍നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടു. പിന്നീട് ഈ വിമാനം ് ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തി തുടര്‍ സര്‍വീസുകള്‍ നടത്തി. അപകടത്തില്‍പ്പെട്ട കുവൈറ്റ് എയര്‍വെയ്‌സ് വിമാനം സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇവിടെനിന്നുള്ള യാത്രക്കാരെയും കയറ്റി 9.30ന് കുവൈറ്റിലേയ്ക്ക് തിരിച്ച് പുറപ്പെട്ടു. ഇക്കഴിഞ്ഞ ജൂലൈ 13നും സമാന സംഭവമുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണു റണ്‍വേയില്‍നിന്നു തെന്നിമാറിയത്. വിമാനം നിലംതൊട്ട ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ, മഴയില്‍ ഒരു വശത്തേക്കു തെന്നുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss