|    Aug 15 Wed, 2018 2:53 am
FLASH NEWS
Home   >  Kerala   >  

നെടുമ്പാശേരിയില്‍ വിമാന ലാന്‍ഡിങ് പുനഃരാരംഭിച്ചു

Published : 9th August 2018 | Posted By: afsal aph

കൊച്ചി: ഇടുക്കി ഡാം തുറന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടിയെന്ന നിലയില്‍ നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.10 മുതല്‍ വിമാനം ഇറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണു കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നീക്കിയത്. വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ടെര്‍മിനലില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ഫോണ്‍: 0484 3053500
ഇടുക്കി അണക്കെട്ടില്‍ നിന്നൊഴുകുന്ന വെള്ളം വിമാനത്താവളത്തോടു ചേര്‍ന്നൊഴുകുന്ന പെരിയാറിലൂടെയാണ് കടലിലേക്കെത്തുക. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാഹചര്യം കണക്കിലെടുത്താണ് ലാന്‍ഡിങ് നിര്‍ത്തിയതെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടഭീഷണി ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്നു സിയാല്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss