|    Jul 17 Tue, 2018 7:26 pm
FLASH NEWS

നെടുമണ്‍കാവ് അറക്കടവ് പാലം യാഥാര്‍ത്ഥ്യമാവുന്നു

Published : 27th September 2017 | Posted By: fsq

 

ഓയൂര്‍:എഴുകോണ്‍, കരീപ്ര, വെളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുമണ്‍കാവ് പാലം യാഥാര്‍ഥ്യമാവുന്നു. പുതിയ പാലം നിര്‍മിക്കുന്നതിനും അനുബന്ധ റോഡിനുമായി 10.26 കോടി രൂപയുടെ സാങ്കേതിക അനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചു. നെടുമണ്‍കാവ് വഞ്ചിമുക്ക് മുതല്‍ കൊട്ടറ, മേലേവിള, കുന്നുംവാരം, ചിറമുക്ക് വരെ 10 മീറ്റര്‍ വീതിയില്‍ റോഡിന് വീതി കൂട്ടിയശേഷമാണ് പാലത്തിന് അനുമതി ലഭിച്ചത്.  നാല്‍ക്കവല മുതല്‍ മേലേവിള വരെ ഒരു കിലോമീറ്റര്‍ നീളത്തില്‍ പുതിയ റോഡും നിര്‍മിച്ചു. പ്രദേശവാസികള്‍ സൗജന്യമായി പുതിയ റോഡിനു വേണ്ടി വസ്തു വിട്ടു നല്‍കുകയായിരുന്നു. നിലവില്‍ ഒന്നര മീറ്റര്‍ വീതിയുള്ള ചെറിയ പാലമാണുള്ളത്. ഇതിലൂടെ കാല്‍നടയാത്രയും ഇരുചക്രവാഹനയാത്രയും മാത്രമാണ് സാധ്യമാവുന്നത്. മീയ്യണ്ണൂരിലോ തച്ചക്കോടോ, തുതിയൂരോ വഴി കറങ്ങിയാണ് നിലവില്‍ വലിയ വാഹനങ്ങള്‍ പോകുന്നത്. ഏഴര മീറ്റര്‍ മീറ്റര്‍ വീതിയുള്ള പാലം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ആദ്യസംരംഭമാണ് അറക്കടവ് പാലം. കുറച്ച് നാളുകളായി പാലത്തിനായി പ്രദേശവാസികള്‍ നിരന്തരമായി പ്രക്ഷോഭവും സമരവും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നടത്തിവരികയായിരുന്നു. പാലം അനുവദിപ്പിച്ചതിന് അയിഷാപോറ്റി എംഎല്‍എയെ ആക്ഷന്‍ കൗണ്‍സില്‍ അനുമോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss