|    Sep 21 Fri, 2018 7:29 am
FLASH NEWS

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 50 വീടുകളില്‍ 48 എണ്ണവും പൂര്‍ത്തീകരിച്ചു

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഏവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്—കരിച്ചു നടപ്പാക്കിവരുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത 50 വീടുകളില്‍ 48 എണ്ണവും പൂര്‍ത്തീകരിച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കരകുളം, ആനാട്, പനവൂര്‍, അരുവിക്കര, വെമ്പായം എന്നിങ്ങനെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളാണ് നെടുമങ്ങാട് ബ്ലോക്കിന് കീഴിലുള്ളത്.
ഇവിടെ പട്ടികജാതി വിഭാഗത്തില്‍ 43 ഗുണഭോക്താക്കള്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍ മൂന്ന് ഗുണഭോക്താക്കള്‍ക്കും ജനറല്‍ വിഭാഗത്തില്‍ നാല് ഗുണഭോക്താക്കള്‍ക്കുമാണ് ലൈഫ് തുണയായത്. രണ്ടു വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും ഇവയുടെ പൂര്‍ത്തീകരണം ഉടന്‍ ഉണ്ടാവുമെന്നും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു പറഞ്ഞു.
ഓരോ കുടുംബത്തിനും പരമാവധി നാലു ലക്ഷം രൂപ വീതമാണ് വീടുവയ്ക്കാനായി നല്‍കിയത്. കരാര്‍ സമയത്ത് പത്ത് ശതമാനം, ബെയ്—സ്—മെന്റ് പൂര്‍ത്തിയായ സമയം 40 ശതമാനം, ലിന്റല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 40 ശതമാനം, മേല്‍ക്കൂര പൂര്‍ത്തിയായി വാസയോഗ്യ സമയത്ത് ബാക്കിയുള്ള പത്തു ശതമാനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി ആനുപാതിക തുക നല്‍കിക്കൊണ്ടാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനവും ബ്ലോക്കിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമ പ്പഞ്ചായത്തുകള്‍ക്കാവും രണ്ടാം ഘട്ടത്തിന്റെ പൂര്‍ണ ചുമതല.
വില്ലേജ് എക്—സ്റ്റെന്‍ഷന്‍ ഓര്‍ഫിസര്‍മാര്‍ക്കാവും നടത്തിപ്പു ഉത്തരവാദിത്തം. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഗ്രാമസഭാ തലത്തില്‍ പട്ടിക ശേഖരിച്ചു വരികയാണ്. വിവര ശേഖരണം പൂര്‍ത്തിയായ രണ്ടു ഗ്രാമപ്പഞ്ചായത്തുകളില്‍ ഭവന നിര്‍മാണത്തിന്റെ ആദ്യ ഗഡു വിതരണം നടന്നതായി ജോയിന്റ് ബിഡിഒ (ഹൗസിങ്) എം ജമാലുദ്ദീന്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss