|    Jan 17 Tue, 2017 12:45 pm
FLASH NEWS

നെടുമങ്ങാട് പാര്‍ക്കിങ് യാര്‍ഡ് തയ്യാറായി; ഉദ്ഘാടനം 29ന്

Published : 27th August 2016 | Posted By: SMR

നെടുമങ്ങാട്: നെടുമങ്ങാടു നഗരത്തിലെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന പദ്ധതികളുടെ ഒന്നാംഘട്ടമായി പാര്‍ക്കിങ് യാര്‍ഡ് യാഥാര്‍ഥ്യമാവുന്നു. പതിനൊന്നാംകല്ലിന് സമീപമുള്ള ലോറി പാര്‍ക്കിങ് ഏരിയയാണ് നവീകരിച്ച് പാര്‍ക്കിങ് യാര്‍ഡാക്കി മാറ്റിയിരിക്കുന്നത്.
ഒരു കോടി രൂപ ചെലവിലാണു യാര്‍ഡ് പൂര്‍ത്തിയാക്കിയത്. 100 കാറുകളും 150 ബൈക്കുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കായി ഒരു കംഫര്‍ട്ട് സ്റ്റേഷനും ക്ലോക്ക് റൂമും സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിങ് യാര്‍ഡും കംഫര്‍ട്ട് സ്റ്റേഷനും  29ന് വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നു നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ക്കിങ് യാര്‍ഡിലേക്ക് ഇറങ്ങുന്നതിനായി കച്ചേരി നടയില്‍ നിന്നു പ്രത്യേക റോഡ് നിര്‍മിക്കാനും ജില്ലാ ആശുപത്രിയിലെത്തെുന്ന വാഹനങ്ങള്‍ പാര്‍ക്കിങ് യാര്‍ഡിലേക്ക് മാറ്റുന്നതിനു സ്ഥലം വാങ്ങി റോഡ് നിര്‍മിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്നു ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. സി ദിവാകരന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തി ല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖ വിക്രമന്‍, സെക്രട്ടറി എസ് ജഹാംഗീര്‍, സ്ഥിരംസമിതി ചെയര്‍മാന്‍ ടി ആര്‍ സുരേഷ് കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ സി സാബു പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക