|    Feb 20 Tue, 2018 11:17 pm
FLASH NEWS

നെടുങ്കയം കോളനിയിലേക്കുള്ള ബസ് 13ന് പുനരാരംഭിക്കുമെന്ന് അധികൃതര്‍

Published : 10th November 2017 | Posted By: fsq

 

നിലമ്പൂര്‍: ഏറെ കാലത്തെ മുറവിളിക്കുശേഷം കരുളായി നെടുങ്കയം ആദിവാസി കോളനിയിലേക്ക് അനുവദിച്ച കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഡിപ്പോ എടിഒയെ എഐവൈഎഫ് കരുളായി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. നാലായിരം രൂപയില്‍ താഴെ പ്രതിദിന വരുമാനമുള്ള ബസ്സുകള്‍ നിര്‍ത്തലാക്കാനുള്ള ബോര്‍ഡ് തീരുമാനത്തിന്റെ ഭാഗമായാണ് സര്‍വീസ് നിര്‍ത്തിവച്ചത്. രാവിലെ ഏഴിനും വൈകീട്ട് അഞ്ചിനുമാണ് കോളനിയില്‍ നിന്നു നിലമ്പൂരിലേക്ക് ഈ ബസ് സര്‍വീസ് നടത്തിയിരുന്നത്. കോളനിയില്‍ നിന്നു 30 ഓളം വിദ്യാര്‍ഥികള്‍ ഈ ബസ്സിനെ ആശ്രയിച്ചിരുന്നു. ബസ് നിര്‍ത്തലാക്കിയതോടെ കരുളായില്‍ നിന്നു നൂറ് രൂപ മുടക്കി കോളനിയിലെത്തേണ്ട സ്ഥിതിയാണുള്ളത്. സ്ഥലം എംഎല്‍എ, ജില്ലാ പോലിസ് സൂപ്രണ്ട്, ജില്ലാ ജഡ്ജി തുടങ്ങിയവരുടെ സാനിധ്യത്തിലാണ് കഴിഞ്ഞ ജൂണ്‍ 12ന് നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നുള്ള ഈ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. കോളനിയിലേക്കുള്ള സര്‍വീസ് വരുമാനം മാത്രം നോക്കിയായിരിക്കില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ മാസം 13 മുതല്‍ സര്‍വീസ് പുന:രാരംഭിക്കാമെന്ന് എടിഒ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സ്ത്രകളും വിദ്യാര്‍ഥികളും ഉള്‍പ്പടെയുള്ള ആദിവാസികളും സമരത്തിനെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss