|    Jul 22 Sat, 2017 2:26 am
FLASH NEWS

നെടുങ്കണ്ടത്ത് എസ്ഡിപിഐ മതേതര ഇന്ത്യ സംഗമം

Published : 8th October 2016 | Posted By: Abbasali tf

നെടുങ്കണ്ടം: ദേശീയ കാംപയിനിന്റെ ഭാഗമായി എസ്ഡിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി മതേതര ഇന്ത്യ സംഗമം നെടുങ്കണ്ടത്ത് നടത്തി. മതേതരത്വം ഇന്ത്യയുടെ ജീവനാണ് വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ നമ്മള്‍ ഒന്നിക്കുക എന്ന പ്രമേയവുമായാണ് എസ്ഡിപിഐ കാംപയിന്‍ സംഘടിപ്പിച്ചത്. മതേതര ഇന്ത്യ സംഗമം നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ എസ്ഡിപിഐ സംസ്ഥാനസമിതിയംഗം എ കെ സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.പി എസ് മധു (എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്), അബ്ദുല്‍ മജീദ് (എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്), എസ് പുരുഷോത്തമന്‍, എ സി ബിജു (ബിഎസ്പി), അബ്ദുല്‍ സലാം കാഞ്ഞാര്‍, അന്‍വര്‍ ഹുസയ്ന്‍ (പോപ്പുലര്‍ ഫ്രണ്ട്), എം സി ഷാജി (ആര്‍എസ്പി), റെജി (സിഎസ്ഡിഎസ്), അഡ്വ. ശശി (എസ്എന്‍ഡിപി  ധര്‍മ്മവേദി നെടുങ്കണ്ടം യൂനിറ്റ് പ്രസിഡന്റ്) എന്നീ സാംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക