|    Jul 23 Mon, 2018 4:04 am
FLASH NEWS

നെടിയിരുപ്പ് ചെരുപ്പടി മലയില്‍ സുരക്ഷ ഒരുക്കും

Published : 12th September 2017 | Posted By: fsq

 

കൊണ്ടോട്ടി: ടൂറിസ്റ്റ് കേന്ദ്രമായ നെടിയിരുപ്പ് ചെരുപ്പടി മലയില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കൊണ്ടോട്ടി നഗരസഭ ഒരുങ്ങുന്നു.ഞായറാഴ്ച കോട്ടയ്ക്കല്‍ പറമ്പിലങ്ങാടി ആയാപറമ്പി ല്‍ ബൈജുവിന്റെ മകന്‍ സായൂജ് (11) പാറമടയിലേക്ക് വീണു വെളളത്തില്‍ മുങ്ങി മരിച്ചിരുന്നു. ഞായറാഴ്ചയുണ്ടായ അപകടത്തിന്റെ പാശ്ചാത്തലത്തില്‍ കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സികെ നാടിക്കുട്ടി, സ്ഥിരം സമിതി അധ്യക്ഷ•രായ അഡ്വ. കെകെ സമദ്, മുഹമ്മദ് ഷാ, കൗണ്‍സിലര്‍മാരായ പി അബ്ദുറഹിമാന്‍, ചുക്കാന്‍ ബിച്ചു, ഗീത, പിഎന്‍ മോതി, എപി അബ്ദുറഹിമാന്‍, നെടിയിരുപ്പ് വില്ലേജ് ഓഫിസര്‍ ബ്രജ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് കാഴ്ചമറക്കാത്ത രീതിയില്‍ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ക്വാറികള്‍ക്ക് ചുറ്റും, റോഡിനോട് ചേര്‍ന്നുമാണ് ഫെ ന്‍സിംഗ് നിര്‍മ്മിക്കുക. ഇതിനായി 14ന് റവന്യൂ ഉദ്യോഗസ്ഥരുടേയും, ഭൂ ഉടമകളുടേയും സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേരും. ജില്ലയില്‍ ഏറെ ശ്രദ്ധേയമായ ടൂറിസ്റ്റ് മേഖലയാണ് ചെരിപ്പടി മലയും ഭാഗങ്ങളും. സമീപത്തായി തന്നെ മിനി ഊട്ടിയായ അരിമ്പ്ര മലയുമുണ്ട്. പാറമടയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിന് ശ്രമിക്കുന്നതും, ആഴമുളള ക്വാറിയില്‍ കുളിക്കാനിറങ്ങുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. സ്ഥല പരിചയമില്ലാതെ വരുന്നവരാണ് ഇവിടെ അപകടങ്ങളില്‍ പെടുന്നത് ഏറേയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss