|    Oct 22 Mon, 2018 7:36 pm
FLASH NEWS

നെടിയിരുപ്പ് ചെരുപ്പടി മേഖലയില്‍ പാരാടൈഫോയ്ഡ് പടരുന്നു

Published : 31st January 2017 | Posted By: fsq

 

കൊണ്ടോട്ടി: നെടിയിരുപ്പ് ചെരുപ്പടി മേഖലയില്‍ പാരാടൈഫോയിഡ് (സന്നിപാതജ്വരം) പടരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ചെരുപ്പടി മേഖലയിലെ ഇരുന്നൂറോളം പേര്‍ക്കാണ് സന്നിപാതജ്വരം കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.പാരാടൈഫി വിഭാഗത്തില്‍ പെട്ട സന്നിപാതജ്വരമാണ് നെടിയിരുപ്പില്‍ സ്ഥിരീകരിച്ചത്. ജനുവരി ആദ്യവാരം പ്രദേശത്ത് നടന്ന ഒരു വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം പിടിപെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ്, കൊണ്ടോട്ടി സാമുഹികാരോഗ്യകേന്ദ്രം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രികള്‍ എന്നിവിടങ്ങളിലാണ് രോഗികള്‍ ചികില്‍സ തേടിയത്. പനിയും ശക്തമായ തലവേദനയുമാണ് സന്നിപാതജ്വരത്തിന്റെ ലക്ഷണങ്ങള്‍.   രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നൂറ്റിയിരുപതില്‍പ്പരം പേര്‍ക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇതില്‍കൂടുതല്‍പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.സദ്യയ്ക്ക് ഉപയോഗിച്ച വെള്ളം മഞ്ചേരി മെഡിക്കല്‍ കോളജ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിഎംഒ ഉമര്‍ഫാറൂഖ്  കൊണ്ടോട്ടിയിലെത്തി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss