|    Oct 18 Wed, 2017 11:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നെഞ്ചു പൊട്ടുന്ന വിധി: സൗമ്യയുടെ അമ്മ

Published : 16th September 2016 | Posted By: SMR

തൃശൂര്‍: സൗമ്യ വധക്കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് ഉണ്ടായത് നെഞ്ചു പൊട്ടുന്ന വിധിയാണെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുംവരെ കേസിനു പിന്നാലെ പോകും- കവളപ്പാറ കാരക്കാട്ടെ വീട്ടിലിരുന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പ്രതിക്കെതിരേ തെളിവുകള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, വധശിക്ഷ റദ്ദാക്കിയ നടപടി സര്‍ക്കാരിന്റെ വീഴ്ചയാണ്. വാദിക്കാന്‍ അറിയാത്ത അഭിഭാഷകരെ വച്ചതാണ് ഇതിനു കാരണം. ഹൈക്കോടതിയില്‍ നിരവധി തെളിവുകള്‍ നിരത്തിയ അഭിഭാഷകനെത്തന്നെ സുപ്രിംകോടതിയിലും നിയോഗിക്കാമായിരുന്നു. ഇതിനു പിന്നില്‍ കള്ളക്കളിയുണ്ട്. മകളുടെ നഖത്തില്‍ കോറിയ ഗോവിന്ദച്ചാമിയുടെ മുടിയും തൊലിയും പരിശോധനയില്‍ തെളിഞ്ഞിട്ടും ഇതൊന്നും തെളിവായി നീതിപീഠത്തിനു ലഭിക്കാത്തതെന്തേയെന്നും അവര്‍ ചോദിച്ചു. തന്റെ മകള്‍ക്കുണ്ടായ ദുര്‍വിധി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുതേയെന്നും സുമതി പറഞ്ഞു.
തുടര്‍ന്ന് ബോധരഹിതയായി വീണ സുമതിയെ ബന്ധുക്കള്‍ താങ്ങിയെടുത്ത് വീട്ടിനകത്തു കൊണ്ടുപോയി. ദുഃഖം പങ്കുവച്ച് നാട്ടുകാരും രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കളും സൗമ്യയുടെ വീട്ടിലെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക