|    Aug 17 Fri, 2018 9:32 am
Home   >  Todays Paper  >  page 11  >  

നെഞ്ചുറപ്പോടെ നഞ്ജപ്പ

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് പുരുഷവിഭാഗം ഷൂട്ടിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നാണ് പ്രകാശ് നഞ് ജപ്പ. എന്നാല്‍ കരിയര്‍ തന്നെ അവസാനിച്ചേക്കാവുന്ന ദുരന്തത്തില്‍ നിന്നു ജീവിതത്തിലേക്ക് തിരിച്ചുവന്ന നഞ്ജപ്പയുടെ കരിയര്‍ ഒരു ത്രില്ലര്‍ സിനിമ പോലെ ഉജ്ജ്വലമാണ്.
മൂന്നു വര്‍ഷം മുമ്പ് കരിയര്‍ തന്നെ അവസാനിച്ചെന്നു പലരും വിധിയെഴുതിയ ഇടത്തു നിന്നാണ് നഞ്ജ നെഞ്ചുറപ്പോടെ തോക്കേന്തി മുന്നേറിയത്. ഒടുവില്‍ റിയോ ഒളിംപിക്‌സ് യോഗ്യതയും കൈക്കലാക്കിയ താരം ഇനി മെഡലോടെ ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.
സ്‌പെയിനിലെ ഗ്രനാഡയി ല്‍ 2013ല്‍ നടന്ന ലോകകപ്പ് ഷൂട്ടിങിനിടെയാണ് നഞ്ജപ്പയുടെ കരിയറിനു തന്നെ ഭീഷണിയുയര്‍ത്തിയ സംഭവം നടന്നത്. മെഡല്‍ സ്വപ്‌നം കണ്ടെത്തിയ താരത്തിന് അപ്രതീക്ഷിതമായി പക്ഷാഘാതമുണ്ടാവുകയായിരുന്നു.
പക്ഷാഘാതം മൂലം മുഖത്തിന്റെ വലതുഭാഗത്തെ പേശികള്‍ അയഞ്ഞുപോവുന്ന ബെ ല്‍സ് പാള്‍സിയെന്ന അവസ്ഥയും താരത്തിനു നേരിട്ടു. അന്നു ചികില്‍സയിലിരിക്കെ ഷൂട്ടിങ് പൂര്‍ണമായി ഉപക്ഷിക്കാനാണ് ഡോക്ടര്‍മാര്‍ നഞ്ജപ്പയോട് നിര്‍ദ്ദേശിച്ചത്.
ഏതൊരു താരവും ഭയം മൂലം കരിയര്‍ അവസാനിപ്പിച്ചേക്കാവുന്ന നിമിഷം. എന്നാല്‍ ഡോക്ടറുടെ ഈ ഉപദേശം തനിക്ക് കൂടുതല്‍ ധൈര്യവും പ്രചോദനവുമാണ് നല്‍കിയതെന്ന് നഞ്ജപ്പ പറയുന്നു.
”ഡോക്ടര്‍ പറഞ്ഞ വാക്കുക ള്‍ എന്നെ തളര്‍ത്തുകയല്ല കൂടുതല്‍ പ്രചോദിപ്പിക്കുകയാണ് ചെയ്തത്. അന്നു കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ മുഖത്ത് എന്തോ ഒരു കുഴപ്പം പറ്റിയിട്ടുണ്ടെന്ന് എനിക്കു മനസ്സിലായി. എനിക്കു ശരിക്കും ഭയം തോന്നി. ഇനി ഷൂട്ടിങില്‍ മല്‍സരിക്കാനാവുമോയെന്നു പോ യും ഞാന്‍ പേടിച്ചു”- താരം മനസ്സ്തുറന്നു.
ആരോഗ്യം വീണ്ടെടുക്കാന്‍ നഞ്ജപ്പയ്ക്ക് ആറാഴ്ചയോളം വേണ്ടിവന്നു. പിന്നീട് വീ ണ്ടും തോക്കെടുത്ത നഞ്ജപ്പ ഉന്നം തെറ്റാതെ വെടിയുതിര്‍ത്തപ്പോള്‍ മെഡലുകള്‍ പല തും വീണു. കഴിഞ്ഞ രണ്ടു വര്‍ഷം സ്ഥിരതയാര്‍ന്ന പ്രകടനമാണ് വിവിധ ചാംപ്യന്‍ഷിപ്പുകളില്‍ 40കാരനായ നഞ്ജപ്പ കാഴ്ചവച്ചത്.
റിയോയില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലുമാണ് നഞ്ജപ്പ മല്‍സരിക്കുക. രണ്ടിനങ്ങളിലും മെഡല്‍ ഫേവറിറ്റുകളിലൊന്ന് കൂടിയാണ് ഇന്ത്യന്‍ താരം.
2009ലാണ് നഞ്ജപ്പ ഷൂട്ടിങിനെ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങിയത്.
”എനിക്കിപ്പോള്‍ 40 വയസ്സാ യി. എന്നാല്‍ പ്രായമെന്നത് വെ റുമൊരു നമ്പര്‍ മാത്രമാണ്. ഷൂട്ടിങില്‍ ഈ നമ്പറിന് വലിയ പ്രാധാന്യമില്ല. ലക്ഷ്യത്തിലേക്ക് വെടിയുതിര്‍ക്കുന്നതാണ് പ്രധാനം”- താരം ആത്മവിശ്വാസത്തോടെ പറഞ്ഞു.
2013ലെ ലോകകപ്പില്‍ വെങ്കലവും 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും ബംഗളൂരു സ്വദേശിയായ നഞ്ജപ്പ രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss