|    May 28 Sun, 2017 3:06 am
FLASH NEWS

നെജീരിയയില്‍ നിന്നു തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരെ വിട്ടയച്ചു

Published : 16th July 2016 | Posted By: sdq

ന്യൂഡല്‍ഹി: കഴിഞ്ഞ മാസം നൈജീരിയയില്‍ നിന്നു തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരെ അപഹര്‍ത്താക്കള്‍ മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി മന്‍ഗപുഡി ശ്രീനിവാസ്, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും കര്‍ണാടക സ്വദേശിയുമായ കൗശല്‍ അനീഷ് ശര്‍മ എന്നിവരാണ് മോചിതരായത്. നൈജീരിയയിലെ താമസസ്ഥലത്തു നിന്ന് തൊഴില്‍ശാലയിലേക്കുള്ള യാത്രാമധ്യേ ഒരു സംഘം ആയുധ ധാരികള്‍ കഴിഞ്ഞ മാസം 29നായിരുന്നു ഇവരെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ മോചിതരായ ഇവര്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും വിദേശ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day