|    Mar 24 Fri, 2017 3:41 am
FLASH NEWS

നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പിണറായി മോദിയുടെ അതേ പാതയില്‍: ചെന്നിത്തല

Published : 1st September 2016 | Posted By: mi.ptk

Ramesh-Chennithala-

തിരുവനന്തപുരം: നൂറ് ദിനങ്ങള്‍ പിന്നിടുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയുടെ അതേ പാതയില്‍ തന്നെയാണ് പിണറായിയും മുന്നോട്ട് പോകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ നല്ലതെന്ന് പറയാന്‍ ഒന്നുമില്ല. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇത് ആദ്യമായാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ ഓഫീസില്‍ കെട്ടികിടക്കുന്ന ഫയലുകളെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.വിഎസ് പോലും സര്‍ക്കാരിനെക്കുറിച്ച് നല്ലത് പറയുന്നില്ല. എകെജി സെന്റര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ്.  ഭരിക്കുന്ന പാര്‍ട്ടിയുടെ സമ്മര്‍ദ്ദം കേരള പോലീസിനുണ്ട്. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അധികാരം മുഖ്യമന്ത്രിയിലേയ്ക്ക് കേന്ദ്രീകരിക്കുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നതെന്നും ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

(Visited 85 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക