|    Jan 21 Sat, 2017 5:43 am
FLASH NEWS

നൂറ്റിഏഴിന്റെ നിറവില്‍ പെന്‍ഷന്‍ ഏറ്റുവാങ്ങി ഗൗരിയമ്മ

Published : 25th August 2016 | Posted By: SMR

പാരിപ്പള്ളി: നൂറ്റിഏഴാം വയസിലും ജരാനരകള്‍ തൊട്ട് തീണ്ടിയിട്ടില്ലാത്ത മുതുമുത്തശ്ശി ആനന്ദാശ്രുക്കളോടെ പെന്‍ഷന്‍തുക ഏറ്റുവാങ്ങി. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ കുളത്തൂര്‍കോണം വാര്‍ഡില്‍ വലിയവിള വീട്ടില്‍ ഗൗരിഅമ്മയ്ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കിയ ചടങ്ങാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഇന്നലെ രാവിലെ ഗൗരിഅമ്മയുടെ വീട്ടിലെത്തി നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ഗണേശ് 14,100 രൂപ കൈമാറിയത് തൊഴുകൈയോടെയാണ് അവര്‍ സ്വീകരിച്ചത്.
കല്ലുവാതുക്കല്‍ നിന്ന് ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍,ജീവനക്കാര്‍,ജനപ്രതിനിധികള്‍ എന്നിവര്‍ ഘോഷയാത്രയായി എത്തിയാണ് തുക കൈമാറിയത്. വരും ദിവസങ്ങളില്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ തുക വീട്ടിലെത്തിക്കുമെന്നും ഇതിനായി ഏഴ് ജീവനക്കാരെ ചുമതലപ്പെടുത്തിയതായും ചടങ്ങ് ഉദ്ഘാടനം ചെയ്ത് വി ഗണേശ് അറിയിച്ചു. ബാങ്ക് സെക്രട്ടറി കെ മോഹനന്‍ സംസാരിച്ചു. ചെറുപ്പത്തില്‍ ശ്രീനാരായണഗുരുദേവനെ ചാവര്‍കോട് വൈദ്യകുടുംബത്തില്‍ വച്ച് നേരില്‍ കണ്ടത് ഇന്നും മായാത്ത ഓര്‍മ്മയായി ഗൗരിഅമ്മ സൂക്ഷിക്കുന്നു. കാഴ്ച തീരെയില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലും മക്കളുടെ കൈപിടിച്ച് വോട്ട് ചെയ്യാന്‍ ഗൗരിഅമ്മ എത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക