|    Feb 25 Sun, 2018 1:35 pm
FLASH NEWS
Home   >  Pravasi   >  

നൂറോളം തൊഴിലാളികള്‍ ശമ്പളമില്ലാതെ ദുരിതത്തില്‍

Published : 15th January 2017 | Posted By: fsq

 

റിയാദ്: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറോളം വിദേശ തൊഴിലാളികള്‍ മാസങ്ങളായി ശമ്പളം കിട്ടാതെ ദുരിതത്തില്‍ കഴിയുന്നതായി പരാതി. റിയാദിലെ നദീമിലും ഖത്തറിലും ദുബയിലുമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് ഈ ദുരവസ്ഥ. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള തൊഴിലാളികളാണ് ഒരു വര്‍ഷത്തോളമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ പ്രതിസന്ധിയിലായത്. ലേബര്‍ കോടതിയിലും ഇന്ത്യന്‍ എംബസിയിലും പാതി കൊടുത്ത്— അനുകൂലമായ വിധിക്കായി കാത്തിരിക്കുകയാണ് തൊഴിലാളികള്‍. തൊഴിലാളികളില്‍ പലരുടെയും ആരോഗ്യാവസ്ഥ മോശമായതായി പ്രവാസി മലയാളി ഫെഡറേഷന്‍ ജിസിസി കോ-ഓര്‍ഡിനേറ്ററും ജീവകാരുണ്യ  പ്രവര്‍ത്തകനായ റാഫി പാങ്ങോട് അറിയിച്ചു. ചികില്‍സാ സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ആഹാര സാധനങ്ങളും മരുന്നുകളും എത്തിച്ചുകൊടുത്തു. ഇപ്പോള്‍ താമസസ്ഥലത്തു നിന്ന് ഒഴിയണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെട്ടത് കൂടുതല്‍ അനിശ്ചിതത്വത്തിനു കാരണമായി. ഇന്ത്യക്കാരെ സഹായിക്കുന്നതിന് എംബസിയെ സമീപിച്ചിട്ടുണ്ട്. ശമ്പളം കിട്ടിയില്ലെങ്കിലും നാട്ടില്‍ പോയാല്‍ മതി എന്ന അവസ്ഥയിലാണ് തൊഴിലാളികളില്‍ പലരും. എംബസിയുടെ അനുമതിയോടെ കമ്പനി മാനേജറുമായി സംസാരിച്ചെങ്കിലും അനുകൂലമായ മറുപടി നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെന്നു റാഫി പാങ്ങോട് പറഞ്ഞു. ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് സൗദി അമീര്‍ കോടതിയില്‍ പരാതി നല്‍കും. മുജീബ് കായംകുളം, ഷിബു ഉസ്മാന്‍, അസ്—ലം പാലത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, ബിനു കെ തോമസ്, അജ്മല്‍ ആലംകോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിവരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss