|    May 26 Fri, 2017 4:52 pm
FLASH NEWS

നൂറുല്‍ ഇസ്്‌ലാം സര്‍വകലാശാലയുടെ ഉപഗ്രഹം വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒക്ക് കൈമാറും

Published : 6th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: നൂറുല്‍ ഇസ്്‌ലാം സര്‍വകലാശാലയുടെ സ്‌പെയ്‌സ് സ്റ്റഡീസ് വിഭാഗം വര്‍ഷങ്ങളായി നടത്തിവരുന്ന ഉപഗ്രഹനിര്‍മാണ ഗവേഷണ പദ്ധതി സാക്ഷാല്‍ക്കരിക്കുന്നു. പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള ഉപഗ്രഹമാണ് ഐഎസ്ആര്‍ഒയില്‍ നിന്നു വിരമിച്ച ഡോ. മുത്തുനായകം, പ്രഫ. കൃഷ്ണസ്വാമി തുടങ്ങിയ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍  രൂപകല്‍പന ചെയ്തത്. പ്രകൃതി ക്ഷോഭങ്ങള്‍  മുന്‍കൂട്ടി നിര്‍ണയിക്കുന്ന സെന്‍സറിങ് സാങ്കേതിക വിദ്യയാണ് എന്‍ഐയുഎസ്എടിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കാട്ടുതീ, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപഗ്രഹം ഉപയോഗപ്രദമാവും. ആഴക്കടലില്‍ ഉണ്ടാവുന്ന ഏതു പ്രതിഭാസവും ഉപഗ്രഹം ഭ്രമണപഥത്തില്‍ വലയം വയ്ക്കുമ്പോള്‍ ഭൂമിയിലെ പ്രകൃതിക്ഷോഭമുള്ള സ്ഥലത്തുനിന്നും എടുക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും ലഭ്യമാകും. ഈമാസം എട്ടിന് രാവിലെ 11ന് ഗവര്‍ണര്‍ പി സദാശിവം ഉപഗ്രഹം ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ലോഞ്ചിങ് ഡിപ്പാര്‍ട്ടുമെന്റിലെ ശാസ്ത്രജ്ഞര്‍ക്ക് കൈമാറും.  അടുത്ത മാസം നവംബര്‍ 20ന് പിഎസ്എല്‍വി നിക്ഷേപിക്കുന്ന പേടകത്തില്‍ നിന്ന് ഉയരും. നൂറുല്‍ ഇസ്്‌ലാം സര്‍വകലാശാല ചാന്‍സലര്‍ ഡോ. എ പി മജീദ് ഖാന്‍, ഉപഗ്രഹ പ്രോഗ്രാം ഡയറക്ടര്‍, ഡോ. ഇ ഇ മുത്തുനായകം, വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. ശിവന്‍, എല്‍പിഎസ് സി ഡയറക്ടര്‍ ഡോ. സോമനാഥ്, നൂറുല്‍ ഇസ്്‌ലാം സര്‍വകലാശാല പ്രോ-ചാന്‍സലര്‍ എം എസ് ഫൈസല്‍ഖാന്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day