|    Jun 23 Sat, 2018 7:45 pm
FLASH NEWS

നൂറിന്റെ നിറവില്‍ ആലപ്പാട് ഗവ. എല്‍പി സ്‌കൂള്‍;ഫെബ്രുവരി മൂന്നിന് ആഘോഷങ്ങള്‍ തുടങ്ങും

Published : 18th January 2017 | Posted By: fsq

 

തൃശൂര്‍: ആലപ്പാട് ഗവ. എല്‍പി സ്‌കൂളിന്റെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഫെബ്രുവരി മൂന്നിനു തുടക്കം. ആലപ്പാട്, പുറത്തൂര്‍, ചാഴൂര്‍, പുള്ള് ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നല്‍കിയ സ്‌കൂളിന്റെ ശതാബ്ദി ആഘോഷിക്കാന്‍ നാടൊരുങ്ങി. സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയല്‍വച്ച് ഫെബ്രുവരി മൂന്നിന് രാവിലെ 11ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സ്‌കൂളിന്റെ ജന്മശതാബ്ദി സ്മാരകമായി പൂര്‍വവിദ്യാര്‍ഥിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ കരുമാരശേരി ശശി നിര്‍മിച്ചുനല്‍കുന്ന ഹാളിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും. വിരമിക്കുന്ന പ്രധാനാധ്യാപിക പി.സി. ശ്രീലതക്കുള്ള യാത്രയയപ്പ് സമ്മേളനവും ഫോട്ടോ അനാഛാദനവും നടക്കും. ഗീതാ ഗോപി എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ വിരമിക്കുന്ന പ്രധാനാധ്യാപികയ്ക്ക് ഉപഹാരം സമര്‍പ്പിക്കും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ശ്രീദേവി ഫോട്ടോ അനാഛാദനവും ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്‍ എന്‍ഡോവ്‌മെന്റ് വിതരണവും നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പിസി ശ്രീലത മറുപടി പ്രസംഗം നടത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനറും പിടിഎ പ്രസിഡന്റുമായ വിഎസ് സുദീപ് കുമാര്‍ സ്വാഗതവും എംപിടിഎ പ്രസിഡന്റ് ഷിംന കിഷോര്‍ നന്ദിയും പറയും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും. ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളുടെ ഭാഗമായി പൂര്‍വവിദ്യാര്‍ഥി, അധ്യാപക സംഗമം, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, കലാ സാഹിത്യ മത്സരങ്ങള്‍, സംഗീതശില്പാവതരണം, സോവനീര്‍ പ്രകാശനം എന്നിവയുണ്ടാകും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss