|    Jun 18 Mon, 2018 11:07 pm

നൂറിനം നെല്‍ച്ചെടികളുടെ കാഴ്ചയൊരുക്കി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നൂറാം വാര്‍ഷികം

Published : 21st November 2016 | Posted By: SMR

പിലിക്കോട്: നൂറാം വാര്‍ഷികത്തില്‍ നൂറ് ഇനം നെല്‍ച്ചെടികളുടെ മാതൃക പ്രദര്‍ശനത്തില്‍ ആകര്‍ഷകം. ഭംഗിയേറിയ ഇലകളോടെ വിടര്‍ന്നു നില്‍ക്കുന്ന ജപ്പാന്‍ വയലറ്റ് മുതല്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത തിരഞ്ഞെടുത്ത ഇനങ്ങളുള്‍പ്പെടെ നെല്‍ച്ചെടികള്‍ ഇതില്‍പെടും പാകിസ്താന്റെ ബസ്മതി, ലവണാംശം കലര്‍ന്ന മണ്ണില്‍ ഡിഎന്‍എ പഠനത്തിനായി എത്തിച്ച ഫിലിപ്പൈന്‍സിന്റെ നെല്‍ച്ചെടി, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഒഡീഷയുടെ ജഡാദി, ആന്ധ്രപ്രദേശിലെ ജയ എന്നിങ്ങനെ നീളുമ്പോള്‍ നെല്‍ച്ചെടികളുടെ  ൈവവിധ്യം കര്‍ഷകരെ മാത്രമല്ല സാധാരണക്കാരെ വരെ അത്ഭുതപ്പെടുത്തും. മൂന്ന് വിഭാഗങ്ങളായി തിരിച്ച നെല്‍ച്ചെടി മാതൃക ജനിതക വൈവിധ്യമുള്ള നാടന്‍ നെല്ലിനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്തവ തനി നാടന്‍ പേര് കൊണ്ട് തിരിച്ചറിയാം. വരിനെല്ലുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന പാടങ്ങളില്‍ പരീക്ഷണ കൃഷി ഇറക്കാന്‍ ജപ്പാന്‍ വയലറ്റ് നെല്‍വിത്ത് ഉപയോഗപ്പെടുത്താം എന്ന കണ്ടെത്തലുണ്ട്.  വിവിധ ഇനങ്ങളായ സിഗാപ്പയി, ശ്യാമള, മഷൂരി, മട്ടത്രിവേണി, കൈരളി, ആശ, ഭദ്ര, രമണിക, ഉമ, കൃഷ്ണാഞ്ജന, ഐആര്‍ 29, രാജമേനി, കുഞ്ഞുകുഞ്ഞു, ചെന്നെല്ല്, മീറ്റര്‍, അമ്പലവയല്‍, ചോമ്പാലന്‍ തുടങ്ങി നൂറിനങ്ങളുടെ നെല്‍ചെടികളാണ് ഒരുക്കിയിട്ടുള്ളത്. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷ ഭാഗമായി ഒരുക്കിയ കാര്‍ഷിക പ്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പ്രധാന കാഴ്ചയാവും വിവിധ ഇനം നെല്‍ച്ചെടികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss