|    Dec 14 Fri, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നുഴഞ്ഞുകയറ്റ സംഘത്തിലെ അംഗങ്ങളുടെ ചിത്രം ഹമാസ് പുറത്തുവിട്ടു

Published : 25th November 2018 | Posted By: kasim kzm

ഗസസിറ്റി: ഈ മാസം 11ന് ഗസ താഴ്‌വരയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഇസ്രായേല്‍ സംഘത്തിലെ അംഗങ്ങളുടെ ചിത്രം ഹമാസ് പുറത്തുവിട്ടു. രണ്ടു സ്ത്രീകളടക്കം എട്ട് ഇസ്രായേല്‍ സൈനികരുടെ ചിത്രങ്ങളാണ് ഹമാസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. സംഘം ഉപയോഗിച്ച രണ്ടു വാഹനങ്ങളുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവരെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഹമാസ് പുറത്തുവിട്ട പടങ്ങളോ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളോ പ്രസിദ്ധീകരിക്കരുതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ക്കു സൈന്യം നിര്‍ദേശം നല്‍കി. ഹമാസ് ചിത്രങ്ങള്‍ പുറത്തുവിട്ട ഉടനെയായിരുന്നു സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ ആക്രമണത്തില്‍ ഖസ്സാം ബ്രിഗേഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഇസ്രായേല്‍ സൈനികനും കൊല്ലപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss