|    Aug 20 Sun, 2017 7:45 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നുഴഞ്ഞുകയറ്റം വിഫലം; ജവാനടക്കം നാലുപേര്‍ മരിച്ചു

Published : 9th June 2017 | Posted By: fsq

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണരേഖയില്‍ നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നുപേര്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാനും മരിച്ചു. ജില്ലയിലെ നൗഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാലു നുഴഞ്ഞുകയറ്റശ്രമമാണ് ഇന്ത്യന്‍ സേന വിഫലമാക്കിയത്. പാകിസ്താന്‍ പട്ടാളത്തിന്റെ സഹായത്തോടെയാണ് നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തി ഭേദിക്കാന്‍ ശ്രമിച്ചത്. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക