|    Dec 10 Mon, 2018 11:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നുഴഞ്ഞുകയറ്റം: ജമ്മു കശ്മീരിലും ഡല്‍ഹിയിലും അതിജാഗ്രത

Published : 2nd June 2018 | Posted By: kasim kzm

ശ്രീനഗര്‍: അതിര്‍ത്തിക്കപ്പുറത്തു നിന്നു വന്‍തോതില്‍ സായുധര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് ജമ്മു കശ്മീരിലും ഡല്‍ഹിയിലും അധികൃതര്‍ ജാഗ്രത പ്രഖ്യാപിച്ചു. ഇരുപതിലേറെ സായുധര്‍ പാക് അധീന കശ്മീരില്‍ നിന്നു നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകളെന്ന് അധികൃതര്‍ പറഞ്ഞു. മൗലാന മസൂദ് അഷര്‍ നേതൃത്വം നല്‍കുന്ന ജയ്‌ശെ മുഹമ്മദ് എന്ന സംഘടനയില്‍പെട്ടവരാണ് നുഴഞ്ഞുകയറ്റക്കാരില്‍ ഏറെയുമെന്നും അവര്‍ പറഞ്ഞു. അതിപ്രാധാന്യമുള്ള സുരക്ഷാ സ്ഥാപനങ്ങള്‍ക്കു ചുറ്റും ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം, കശ്മീര്‍ താഴ്‌വരയില്‍ രണ്ടിടത്ത് സായുധര്‍ ഗ്രനേഡ് ആക്രമണം നടത്തി. അനന്ത്‌നാഗിലും പുല്‍വാമയിലുമാണ് ആക്രമണം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss