|    Oct 20 Sat, 2018 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നുണയിലൂടെ അധികാരത്തിലേറിയ ജോക്കര്‍മാരാണ് ബിജെപി: പ്രകാശ്‌രാജ്

Published : 18th March 2018 | Posted By: kasim kzm

തൃശൂര്‍: നുണയിലൂടെ അധികാരത്തിലേറിയ ഒരു കൂട്ടം ജോക്കര്‍മാരാണ് ബിജെപിക്കാരെന്ന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ്‌രാജ്. ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തെക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ്‌വ്യവസ്ഥ യും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമാണ് ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ സംഭാവന. പത്ത് വര്‍ഷമെങ്കിലും എടുത്തുമാത്രമേ ബി ജെപി നാടിനോട് ചെയ്ത ദ്രോഹം ഇല്ലാതാക്കാന്‍ കഴിയൂ.രാജ്യത്തിന്റെ ഐക്യത്തെയാണ് അവര്‍ മാറ്റിമറിച്ചതെന്നു പ്രകാ ശ് രാജ് പറഞ്ഞു. വര്‍ഗീയതയും അഴിമതിയുമാണ് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍. വലിയ ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന റാലികളേക്കാള്‍ ഇത്തരം ജനാധിപത്യ സംഗമങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
എഴുത്തുകാരി സാറ ജോ സഫ് അധ്യക്ഷത വഹിച്ചു. ജോയ് മാത്യു, എം എന്‍ കാരശ്ശേരി, കെ വേണു, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. കെ ഗോപിനാഥന്‍, പാര്‍വതി പവനന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss