|    Jan 23 Mon, 2017 2:08 pm
FLASH NEWS

നീസ് ആക്രമണം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published : 18th July 2016 | Posted By: SMR

പാരിസ്: ഫ്രഞ്ച് ദേശീയദിനത്തില്‍ 84 പേര്‍ മരിക്കാനിടയായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തതെന്ന് ഫ്രഞ്ച് പോലിസ് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. എന്നാല്‍, കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അഞ്ചുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ആക്രമണത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തുണീസ്യന്‍ പൗരന്‍ മുഹമ്മദ് ലഹൗയേജ് ബൗഹ്‌ലെലുമായി അകന്നുകഴിയുന്ന ഭാര്യയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അവര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബൗഹ്‌ലെല്‍ പോലിസിന്റെ വെടിയേറ്റു മരിച്ചിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. സിറിയയില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നതിനു തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഐഎസ് പറഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക