|    May 28 Sun, 2017 8:49 am
FLASH NEWS

നീസ് ആക്രമണം: അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു

Published : 23rd July 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സില്‍ നീസിലെ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു. നാലു പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീക്കുമെതിരേയാണ് തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. ആക്രമണം നടത്താന്‍ മുഹമ്മദ് ലാഹൗജ് ബൗഹ്‌ലെലിനെ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഫ്രാന്‍സിലെ ദേശീയ ദിനത്തിലാണ് 84 പേര്‍ കൊല്ലപ്പെട്ട ആക്രമണം നടന്നത്. കുറ്റം ചുമത്തിയവരില്‍ മൂന്നുപേര്‍ തുണീസ്യന്‍ വംശജരായ ഫ്രഞ്ച് പൗരന്മാരാണ്. റംസി എ, മുഹമ്മദ് ഔവാലിദ് ജി, ചോക്രി സി എന്നിവര്‍ക്കും അല്‍ബേനിയന്‍ പൗരനായ അര്‍തന്‍, ഫ്രഞ്ച്അല്‍ബേനിയന്‍ പൗരത്വമുള്ള എന്‍കെല്‍ജ എന്നിവര്‍ക്കുമെതിരേയാണ് കേസെടുത്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day