|    Jul 26 Wed, 2017 6:23 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നീല നീന്തല്‍ക്കുളങ്ങള്‍ പച്ചയാവുന്നു; സംഘാടകര്‍ക്കെതിരേ താരങ്ങള്‍

Published : 11th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: നീല നിറത്തിലുള്ള നീന്തല്‍ക്കുളങ്ങള്‍ ഒരു ദിവസം കഴിയുമ്പോഴേക്കും നിറവ്യത്യാസം വന്ന് പച്ചയാവുന്നു. ഒളിംപിക്‌സ് അക്വാട്ടിക്‌സ് മല്‍സരങ്ങള്‍ നടന്ന മരിയ ലെങ്ക് അക്വാട്ടിക്ക് സെന്ററിലെ നീന്തല്‍ക്കുളത്തിനെതിരേയാണ് താരങ്ങള്‍ പരാതിയുമായി രംഗത്തെത്തിയത്.
ഇത്തരത്തില്‍ നിറം മാറിയ വെള്ളത്തിലായിരുന്നു വനിതാവിഭാഗം 10 മീറ്റര്‍ സിംക്രണൈസ്ഡ് മല്‍സരം നടന്നത്. പായല്‍ പിടിച്ചതിനു സമാനമായ വെള്ളത്തില്‍ മല്‍സരിക്കേണ്ടി വന്നതായി താരങ്ങള്‍ പറയുന്നു.
ഇതേ വിഭാഗത്തില്‍ തിങ്കളാഴ്ച നടന്ന മല്‍സരസമയത്ത് കുഴപ്പമില്ലാതിരുന്ന പൂള്‍ ഒരു ദിവസത്തിനു ശേഷം നിറം മാറുകയായിരുന്നുവെന്ന് പുരുഷ വിഭാഗത്തില്‍ വെങ്കലം നേടിയ ബ്രിട്ടീഷ് താരങ്ങള്‍ ചൂണ്ടിക്കാട്ടി. നിറമാറ്റം സംഭവിച്ച പൂളിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്ന താരങ്ങള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. പൂളിലെ വെള്ളം കൃത്യമായ രീതിയില്‍ പരിപാലിക്കാത്തതാണ് ഇത്തരം മാറ്റത്തിനു കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അരോപണം തികച്ചും ബാലിശമാണെന്ന് ഫിനാ ഭരണസമിതി വക്താവ് പെഡ്രോ അഡ്രേഗ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക