|    Aug 19 Sat, 2017 3:42 am
FLASH NEWS

നീലേശ്വരം നഗരസഭയില്‍ നഗരപ്രിയ പദ്ധതിക്ക് തുടക്കമായി

Published : 10th August 2017 | Posted By: fsq

 

നീലേശ്വരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന കെപ്‌കോ നഗര പ്രിയ പദ്ധതിക്ക് നീലേശ്വരം നഗരസഭയില്‍ തുടക്കമായി. കോഴിവളര്‍ത്തുന്ന വീട്ടമ്മമാര്‍ക്ക് മുട്ടകോഴികള്‍ക്ക് പുറമെ കോഴിക്കൂടും കോഴിതീറ്റയും പദ്ധതിയുടെ ഭാഗമായി നല്‍കും. മുട്ട വില്‍പന നടത്തി വീട്ടമ്മാര്‍ക്ക് വരുമാനമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വനിതകള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ അവരുടെ ജീവിതത്തിന് തണലായി ചെറിയ വരുമാന സ്രോതസ്സാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ചിറപ്പുറത്തുള്ള നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടി കെപ്‌കോ ചെയര്‍പഴ്‌സണ്‍ ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കോഴി തീറ്റ വിതരണം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ കുഞ്ഞികൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ വി ഗൗരി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി പി മുഹമ്മദ് റാഫി, പി എം സന്ധ്യ, പി രാധ, കൗണ്‍സിലര്‍മാരായ പി ഭാര്‍ഗവി, എറുവാട്ട് മോഹനന്‍, കെ വി ശശികുമാര്‍, കെ വി സുധാകരന്‍, എം സാജിത, എ വി സുരേന്ദ്രന്‍, പി വി രാമചന്ദ്രന്‍ മാസ്റ്റര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ സി രാഘവന്‍, കെ നാരായണന്‍, സി കെ കെ മാണിയൂര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ജോണ്‍ ഐമന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം സുധാകരന്‍, നഗരസഭ സെക്രട്ടറി കെ അഭിലാഷ്, സിഡിഎസ് ചെയര്‍പഴ്‌സണ്‍ ടി വി രേണുക സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക