|    Mar 25 Sat, 2017 11:12 pm
FLASH NEWS

നീലേശ്വരം തൈക്കടപ്പുറത്തു നിന്നും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

Published : 6th October 2015 | Posted By: G.A.G

കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്തു നിന്നും മീന്‍പിടിക്കാന്‍ പോയി കാണാതായ ഒമ്പതു മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഇന്നലെ രാവിലെ 11 മണിയോടെ ഓംകാരം എന്ന ബോട്ടില്‍ അഴിത്തല തൈക്കടപ്പുറത്തു നിന്ന് കടലില്‍പോയ 9 മത്സ്യത്തൊഴിലാളികളെയാണ് കാണാതായിരുന്നത്. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പോലീസും നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളും പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളും നേരിയതോതില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവരെ കാണാതായത് ഏറെ ഉഹോപോഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇന്നലെ ഏറെ വൈകിയും ഇവരെ കാണാതയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു.

(Visited 47 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക