|    Jun 22 Fri, 2018 12:43 pm
FLASH NEWS

നീലി ചിറയും വറ്റി വരണ്ടു: പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍

Published : 21st January 2017 | Posted By: fsq

 

മൂവാറ്റുപുഴ: പായിപ്ര നെല്ലിക്കുഴി പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന നീലിചിറ വറ്റി വരണ്ടതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. കടുത്ത വേനലിലും നീലി ചിറ ജലസമൃദ്ധമായിരുന്നു. ചെറുവട്ടൂര്‍ ബ്രാഞ്ച് കനാലിലെ വെള്ളം നീലിചിറയിലാണ് അവസാനിക്കുന്നത്. ഇക്കുറി വേനല്‍ കനത്തിട്ടും കനാലില്‍ വെള്ളം തുറന്നുവിടാത്തതാണ് ചിറ വറ്റിവരളാന്‍ പ്രധാന കാരണം. ചിറ വറ്റിയതോടെ പ്രദേശത്തെ കിണറുകളിലും വെള്ളം തീര്‍ന്ന് പ്രദേശത്ത്  കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്.  കനാലില്‍ വെള്ളം തുറന്നുവിടാത്തതിനെ തുടര്‍ന്ന് പ്രദേശത്ത് പച്ചക്കറി കൃഷി, വാഴ, ജാതി, തെങ്ങ് അടക്കമുള്ള കൃഷികളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി കനാലുകളുടെ അറ്റകുറ്റപ്പണികളും വൈകിയതും കനാലില്‍ വെള്ളം തുറന്നുവിടുന്നതിനെ ബാധിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. കനാലില്‍ വെള്ളം തുറന്നുവിടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പെരിയാര്‍വാലി ഓഫിസ് ഉപരോധമടക്കമുള്ള സമരത്തിനൊരുങ്ങുകയാണ്. അടിയന്തരമായി കനാല്‍ വെള്ളം തുറന്നുവിട്ട് നീലി ചിറ നിറയ്ക്കണമെന്ന് നീലിചിറ കര്‍ഷക സമിതി പ്രസിഡന്റ് കെ എസ് മൈതീന്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss