|    Feb 26 Sun, 2017 11:14 pm
FLASH NEWS

നീലിപിലാവ് ആദിവാസി കോളനിയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

Published : 28th November 2016 | Posted By: SMR

ചിറ്റാര്‍: നീലിപിലാവ് ആദിവാസി കോളനിയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞ രണ്ട് രാത്രികളിലായി കോളനിയിലെ കൃഷികളെല്ലാം വ്യാപകമായി തകര്‍ത്തു. പനയ്ക്കല്‍ രാജപ്പന്‍, കുമ്മണ്ണൂര്‍ പറമ്പില്‍ തങ്കച്ചന്‍,   ഇലവുങ്കല്‍ രാഘവന്‍ എന്നിവരുടെ പുരയിടത്തിലെ വാഴ, കമുക്, റബര്‍ തൈകള്‍, കോലിഞ്ചി എന്നിവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. നേരം ഇരുട്ടുന്നതോടെ സമീപത്തെ നീലിപിലാവ്-കട്ടച്ചിറ വനത്തില്‍ നിന്നും കാട്ടാനകള്‍ കൂട്ടമായി കോളനിയില്‍ കയറി നാശം വരുത്തുകയാണ്. മിക്ക ദിവസങ്ങളിലും കാട്ടാനകളെ ഭയന്നാണ് ഇവര്‍ കഴിയുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ വെളിച്ചത്തിനായി ആഴികൂട്ടി കത്തിച്ചാണ് നേരംപുലര്‍ത്തുന്നത്. കഴിഞ്ഞ രാത്രിയില്‍ ആനക്കൂട്ടം കയറിയപ്പോള്‍ സമീപത്ത് താമസിക്കുന്ന കുമ്മണ്ണൂര്‍ പറമ്പില്‍ തങ്കച്ചനും ഭാര്യ ഷിജയും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ബഹളം വച്ചും പാട്ട കൊട്ടിയുമാണ് ആനകളെ ഓടിച്ചത്. എന്നിട്ടും പോവാതെ  ആനകള്‍ കൃഷിയിടത്തില്‍ നിന്നു. രാവിലെ കൃഷി നശിപ്പിച്ച ശേഷമാണ് ഇവ മടങ്ങിയത്. വിവരമറിഞ്ഞ് സമീപത്തുള്ളവര്‍ ഓടിയെത്തിയാണ് ആനകളെ കാട്ടിലേക്ക് ഓടിച്ചു വിട്ടത്.ആനകളെ ഭയന്ന് വീടിനുള്ളില്‍ കുഞ്ഞുങ്ങളുമായി കിടന്നുറങ്ങാന്‍ ഭയമാണെന്ന് കുമ്മണ്ണൂര്‍ പറമ്പില്‍ ജിഷ പറഞ്ഞു. വീടിന്റെ മുറ്റത്തുവരെ ആന എത്തും.ഒരുമാസം മുമ്പ് കോളനിയില്‍ ഇലവുങ്കല്‍ രാഘവന്റെ കുടില്‍ കാട്ടാന തകര്‍ക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയില്‍ കുടിലിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. നീലിപിലാവ്-കട്ടച്ചിറ വനത്തോടു ചേര്‍ന്നാണ് ആദിവാസി കോളനി സ്ഥിതി ചെയ്യുന്നത്. ആറ് കുടുംബങ്ങളാണ് ഇവിയെുള്ളത്. കാട്ടുമൃഗങ്ങളുടേയും ശല്യം കാരണം ഇവര്‍ക്ക് രാത്രിയില്‍ വീടിനു പുറത്തിറങ്ങാന്‍ ഭയമാണ്. ആഴികൂട്ടിയും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഇവര്‍ രാത്രികാലങ്ങളില്‍ മൃഗങ്ങളെ ഓടിക്കുന്നത്. പന്നികളും കുരങ്ങുകളും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കുരങ്ങുകള്‍ വീടിനുള്ളില്‍ കയറിവരെ ശല്യപ്പെടുത്തുമെന്ന് ഇവര്‍ പറഞ്ഞു. വന്യഗൃഗങ്ങള്‍ കോളനിയിലേക്ക് കയറാതിരിക്കാന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വേലിയും                കിടങ്ങുകളും സ്ഥാപിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day