|    Oct 22 Mon, 2018 3:26 pm
FLASH NEWS
Home   >  Sports  >  Football  >  

നീലപ്പടയ്ക്ക് അഗ്നിപരീക്ഷ, ബാഴ്‌സലോണയും കളത്തില്‍

Published : 26th September 2017 | Posted By: ev sports

 

അത്‌ലറ്റികോ മാഡ്രിഡ് – ചെല്‍സി ( രാത്രി 12.15 സോണി സിക്‌സ്)
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് – മോസ്‌കോ ( രാത്രി 12.15 സോണി ടെന്‍ 1)
പിഎസ്ജി – ബയേണ്‍ മ്യൂണിക്ക് ( രാത്രി 12.15 സോണി ടെന്‍ 2)
ബാഴ്‌സലോണ – സ്‌പോര്‍ട്ടിങ് ( രാത്രി 12.15 സോണി ടെന്‍ 3)

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ( 27-09-2017)നടക്കുന്ന സൂപ്പര്‍ പോരാട്ടങ്ങളില്‍ വമ്പന്‍മാര്‍ കളത്തില്‍. തീ പാറും പോരില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിക്കെതിരാളിയാവുന്നത് സ്പാനിഷ് കരുത്തന്‍മാരായ അത്‌ലറ്റികോ മാഡ്രിഡാണ്. മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സിഎസ്‌കെഎ മോസ്‌ക്കോയെ നേരിടുമ്പോള്‍ ഫ്രഞ്ച് കരുത്തന്‍മാരായ പിഎസ്ജിയും ജര്‍മന്‍ പോരാളികളായ ബയേണ്‍ മ്യൂണിക്കും കൊമ്പ് കോര്‍ക്കും. സ്പാനിഷ് ലീഗില്‍ മിന്നും ഫോം തുടരുന്ന ബാഴ്‌സലോണയ്ക്ക് സ്‌പോര്‍ട്ടിങാണ് എതിരാളികള്‍

നീലപ്പട വിയര്‍ക്കും

നിലവിലെ പ്രീമിയര്‍ ലീഗ് രാജാക്കന്‍മാരായ ചെല്‍സി നിര പുതിയ സീസണിലും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്താന്‍ അത് മതിയാവില്ല. അവസാനമായി ഇരു ടീമുകളും പോരടിച്ച 2014 ഏപ്രില്‍ 30ന് നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ 3 – 1ന് ചെല്‍സിയെ അത്‌ലറ്റികോ മുട്ടുകുത്തിച്ചിരുന്നു.

പിഎസ്ജിക്ക് ബയേണ്‍ കടമ്പ
തുല്യശക്തികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കരുത്തന്‍മാരുടെ പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുകപോലും അസാധ്യം. താര പ്രഭയില്‍ ഇഞ്ചോടിഞ്ച് നില്‍ക്കുന്ന ഇരുടീമുകളുടെയും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ പിഎസ്ജി ഒരുപടി മുന്നിലാണ്. ഇരു ടീമുകളും മുഖാമുഖം പോരടിച്ച അവസാന അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് മല്‍സരത്തില്‍ പിഎസ്ജിയും രണ്ട് മല്‍സരത്തില്‍ ബയേണും വിജയിച്ചു. അവസാനമായി നേര്‍ക്കുനേര്‍ വന്ന മല്‍സരത്തില്‍ 2-0ന് വിജയം ബയേണിനൊപ്പമായിരുന്നു.

വിജയക്കുതിപ്പ് തുടരാന്‍ യുനൈറ്റഡ്

പ്രീമിയര്‍ ലീഗിലെ വിജയക്കുതിപ്പ് ചാംപ്യന്‍സ് ലീഗിലും ആവര്‍ത്തിക്കാനുറച്ചാവും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സിഎസ്‌കെഎ മോസ്‌ക്കോയ്‌ക്കെതിരെ ബൂട്ടണിയുക.  നേര്‍ക്കുനേര്‍ പോരടിച്ച അവസാന നാല് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലും യുനൈറ്റഡ് വിജയിച്ചപ്പോള്‍ രണ്ട് മല്‍സരം സമനിലയിലണ് പിരിഞ്ഞത്.ബാഴ്‌സയ്‌ക്കെതിരാളി സ്‌പോര്‍ട്ടിങ്സ്പാനിഷ് ലീഗില്‍ ആറ് തുടര്‍ജയങ്ങളുമായി മിന്നും ഫോമില്‍ കളിക്കുന്ന ബാഴ്‌സലോണയുടെ ഇന്നത്തെ എതിരാളി ദുര്‍ബലരായ സ്‌പോര്‍ട്ടിങാണ്. മികച്ച യുവതാരങ്ങളാല്‍ സമ്പന്നമായ സ്‌പോര്‍ട്ടിങ് അവസാന അഞ്ച് മല്‍സരങ്ങളില്‍ മൂന്ന് മല്‍സരത്തില്‍ വിജയിക്കുകയും രണ്ട് മല്‍സരത്തില്‍ സമനില വഴങ്ങുകയും ചെയ്തു. ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ട് മല്‍സരങ്ങളിലും തകര്‍പ്പന്‍ ജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss