|    Dec 12 Tue, 2017 12:35 am
FLASH NEWS
Home   >  Editpage  >  Second edit  >  

നീലജലാശയങ്ങള്‍

Published : 18th August 2016 | Posted By: SMR

നീലജലാശയങ്ങളാണ് കവികള്‍ക്കും അത്‌ലറ്റുകള്‍ക്കും ഇഷ്ടം. ബ്രസീലില്‍ നടക്കുന്ന ഒളിംപിക്‌സ് മല്‍സരത്തിലെ പ്രധാന വേദികളില്‍ പലതും ജലാശയങ്ങളാണ്. പതിവുപോലെ നീലജലാശയങ്ങള്‍. എന്നാല്‍, കഴിഞ്ഞയാഴ്ച നിനച്ചിരിക്കാതെ നീന്തല്‍ക്കുളത്തിന്റെ നിറം മാറി. ഡൈവിങ് മല്‍സരത്തിന് ഉപയോഗിക്കുന്ന കുളമാണ് നിറം മാറിയത്. നീലയ്ക്കു പകരം പച്ച. ദിവസങ്ങളോളം ജലം പച്ചനിറമായി കാണപ്പെട്ടു.
എന്താണ് ജലാശയം നിറം മാറാന്‍ കാരണമെന്ന് ഗവേഷകര്‍ക്ക് കൃത്യമായ ഉത്തരം പറയാനാവുന്നില്ല. ഒന്നുകില്‍ പച്ചനിറമുള്ള ആല്‍ഗകള്‍ ജലത്തില്‍ കടന്നുകൂടിയിരിക്കണം. അല്ലെങ്കില്‍ ചെമ്പുപോലെയുള്ള ഏതെങ്കിലും ലോഹം ജലത്തില്‍ കലരണം. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ജലത്തിന് പച്ചനിറം കൈവരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ജലശുദ്ധീകരണത്തിനു സംഘാടകര്‍ ഉപയോഗിക്കുന്നത് ക്ലോറിന്‍ പൗഡറാണ്. അതിനോട് ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ന്നതാണ് പ്രശ്‌നകാരണമെന്ന് ചിലര്‍ പറയുന്നു. അതോടെ ക്ലോറിന്റെ ശക്തി ക്ഷയിക്കുകയും ജലത്തില്‍ ആല്‍ഗകള്‍ പോലുള്ള ജൈവസാന്നിധ്യം ഉണ്ടാവാന്‍ കാരണമാവുകയും ചെയ്തു.
ഏതായാലും നീന്തലുകാര്‍ക്ക് നീലജലം നല്‍കാന്‍ കുളം വറ്റിച്ചു പുതിയ ജലം പമ്പു ചെയ്താണ് സംഘാടകര്‍ പ്രശ്‌നം പരിഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക