|    May 30 Tue, 2017 6:53 pm
FLASH NEWS

നീലഗിരി ജൈവമണ്ഡലത്തിന് ഭീഷണിയായിഹൈപോ ഈസ്റ്റസ്് ഫൈലോസ്റ്റാക്കിയയും

Published : 18th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവിസങ്കേതം ഉള്‍പ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തിന് ഭീഷണിയായി ഹൈപോ ഈസ്റ്റസ് ഫൈലോസ്റ്റാക്കിയ എന്ന ചെടി. വിദേശിയായ ഈ ചെടി ജൈവമണ്ഡലത്തില്‍ വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്്. അമേരിക്കയിലെ മഡഗാസ്‌കറാണ് ഇതിന്റെ ജന്മദേശം. അലങ്കാരച്ചെടിയായാണ് ഇന്ത്യയിലെത്തിയത്. ചെറിയ കുറ്റിക്കാട് പോലെ വളരുന്ന ഇതു വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. നിലവില്‍ വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, കുറിച്യാട്് റേഞ്ചുകളില്‍ ഈ ചെടി വ്യാപകമായിട്ടുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ചെടികള്‍ വളരുന്ന ഭാഗങ്ങളില്‍ പുല്‍മേടുകള്‍ അപ്രത്യക്ഷമാവുകയാണ്. ഇതു കാരണം മാന്‍, ആന, മുയല്‍, കാട്ടുപോത്ത് എന്നിവയ്ക്ക് തീറ്റയില്ലാതാവും. ഇതുമൂലം ഇവ വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങും. അക്കന്തേസിയ കുടുംബത്തില്‍പ്പെട്ട ഈ ചെടി മീസല്‍സ് പ്ലാന്റ് എന്നും അറിയപ്പെടുന്നു. ഇതിനുപുറമെ അമേരിക്കന്‍ ഇനമായ കണിക്കൊന്നയോട്് സാദൃശ്യമുള്ള സെന്ന എന്ന മരം, വിദേശ കളകളായ കമ്മ്യൂണിസ്റ്റ് പച്ച, അരിപ്പൂ എന്നറിയപ്പെടുന്ന കൊങ്ങിണി, പാര്‍ത്തനീയം എന്നിവയും നീലഗിരി ജൈവമണ്ഡലത്തില്‍ വ്യാപിച്ചുകഴിഞ്ഞു. ഈ കളകള്‍ പടര്‍ന്നുപടിക്കുന്ന സ്ഥലങ്ങളില്‍ മറ്റ് പുല്‍വര്‍ഗങ്ങള്‍ ഉണ്ടാവുന്നില്ലെതാണ് വലിയ ഭീഷണി. സന്നദ്ധ സംഘടനകളുടെയും പ്രകൃതി സംരക്ഷകരുടെയും സഹകരണത്തോടെ ഇവ നീക്കം ചെയ്യാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചതായി മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹീരാലാല്‍ പറഞ്ഞു.നീലഗിരി ജൈവമേഖലയില്‍ പടര്‍ന്ന ഈ കളസസ്യങ്ങളെ എത്രയും പെട്ടെന്നു നീക്കംചെയ്തില്ലങ്കില്‍ വനസമ്പത്ത് തന്നെ ഇല്ലാതാവുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day