|    Oct 16 Tue, 2018 1:34 am
FLASH NEWS

നീലഗിരിയില്‍ ഗ്രാമീണ ബസ് സര്‍വീസുകള്‍ റദ്ദാക്കുന്നു

Published : 11th September 2017 | Posted By: fsq

 

ഗൂഡല്ലൂര്‍: മലയോര പിന്നാക്ക മേഖലയായ നീലഗിരി ജില്ലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കുന്നു. നഷ്ടത്തിലാണ് ഓടുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത്. തോട്ടംമേഖലയായ നീലഗിരിയില്‍ 7.50 ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. ടിഎന്‍എസ്ടിസിയുടെ ചെലവ് വര്‍ധിക്കുകയും വരുമാനം കുറയുകയുമാണെന്നാണ് പറയപ്പെടുന്നത്. ജില്ലയിലേക്ക് പ്രതിവര്‍ഷം 30 ലക്ഷം സഞ്ചാരികളെത്തുന്നുണ്ട്. ജില്ലയില്‍ സര്‍ക്കാര്‍ ബസ് മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്രയം. 22 ബസ്സുകളാണ് രണ്ടു വര്‍ഷത്തിനിടെ സര്‍വീസ് നിര്‍ത്തിയത്. ഊട്ടി, കുന്നൂര്‍, കോത്തഗിരി, ഗൂഡല്ലൂര്‍ ടിഎന്‍എസ്ടിസി ബസ് ഡിപ്പോയില്‍ നിന്ന് മൊത്തം 342 ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഇന്റര്‍ സ്റ്റേറ്റ് ബസ്സുകളും ഉള്‍പ്പെടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss