|    Aug 18 Sat, 2018 8:30 am
FLASH NEWS

നീലക്കോഴികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം കൃഷിഭൂമി തരിശ്ശിടുന്നതെന്ന് പഠനസംഘം

Published : 11th March 2018 | Posted By: kasim kzm

പൊന്നാനി: നീലക്കോഴിയുടെ ആക്രമണത്തില്‍ വ്യാപകമായി കൃശിനഷിച്ച പ്രദേശങ്ങള്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി വകുപ്പിന്റെ കീഴിലുള്ള പഠനസംഘം സന്ദര്‍ശിച്ചു. സംഭവത്തില്‍ നഷ്ട പരിഹാരം ലഭിക്കാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും എത്രയും പെട്ടെന്ന് വനം വകുപ്പ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പഠനസംഘം ആവശ്യപ്പെട്ടു. ഇതോടെ കോളിലെ നൂറുകണക്കിന് കര്‍ഷകര്‍ പ്രതീക്ഷയിലാണ്.
കൃഷിയിടങ്ങള്‍ തരിശ്ശിടുന്നതാണ് ഇവ പെരുകാനുള്ള സാഹചര്യം ഉണ്ടാകുന്നതെന്ന് പഠനസംഘം പറയുന്നു. നീലക്കോഴിയുടെ ആക്രമണത്തില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്ക് ഏറെ  ആശ്വാസമേകുന്നതായിരുന്നു പഠനസംഘത്തിന്റെ സന്ദര്‍ശനം. നീലക്കോഴിയുടെ ആക്രമണം കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നതായി കാണിച്ചു തേജസ്   വാര്‍ത്ത നല്‍കിയിരുന്നു. കാര്‍ഷിക സര്‍വകലാശാല ഫോറസ്ട്രി കോളജിലെ വൈല്‍ഡ് ലൈഫ് വിഭാഗത്തിന്റെ നേതൃത്വത്തിലാണു പഠനസംഘം കോള്‍മേഖലയിലെ വിവിധ പാടശേഖരങ്ങളിത്തിലെത്തിയത്. വന്യജീവി വിഭാഗം മേധാവി ഡോക്ടര്‍  പി ഒ നമീറിന്റെ നേതൃത്വത്തില്‍ ഒരു അസിസ്റ്റന്റ് പ്രഫസറടക്കം ഇരുപത്തിരണ്ടു പേരാണ് എത്തിയത്. അസിസ്റ്റന്റ് പ്രഫ. ഡോ. എം ഷാജി, ഇ ആര്‍ ശ്രീകുമാര്‍, എം എസ് ശ്യാമിലി പഠനസംഘത്തിലുണ്ടായിരുന്നു. കടമെടുത്തും പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ക്കു വെല്ലുവിളിയാണു നീലക്കോഴിയുടെ ആക്രമണം. ഞാറുകള്‍ നശിപ്പിക്കുകയാണ് ഇവയുടെ പതിവ്. മലപ്പുറം തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോള്‍പടവുകളിലെ   വിവിധ പാടശേഖരങ്ങളില്‍ നീലക്കോഴികള്‍ വ്യാപകമായി കൃശി നശിപ്പിച്ചിട്ടുണ്ട്.
വൈന്തല പാടശേഖരം,  കാവനാട് പാടശേഖരം, മാരേക്കാട് പാടശേഖരം,  മേക്കാളി പാടശേഖരം എന്നിവിടങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതല്‍  ബാധിച്ചത്.  മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു നീലക്കോഴികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉള്ളത്. കൃഷിയിടങ്ങളില്‍ നാശം വിതക്കുന്നുവെന്നാരോപിച്ച് നീലക്കോഴികളെ വ്യാപകമായി വേട്ടയാടുന്നുമുണ്ട്. കര്‍ഷകരുടെ മറവില്‍ സാമൂഹ്യവിരുദ്ധരും ഇതിന് പിന്നിലുണ്ടെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss