|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നീറ്റ് വിരുദ്ധ സമരം തടയാന്‍ എന്ത് ചെയ്തു : മദ്രാസ് ഹൈക്കോടതി

Published : 20th September 2017 | Posted By: fsq

 

ചെന്നൈ: നീറ്റ് വിരുദ്ധ പരീക്ഷയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ തടയാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളെ പ്രതിഷേധത്തിലേക്ക് ഇളക്കിവിടുന്നത് ഏതെങ്കിലും സംഘടനകളാണോ എന്നും കോടതി ചോദിച്ചു. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട അനിത എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹരജിയില്‍ ഇന്നും വാദം തുടരും. നീറ്റിനെതിരായി എത്ര പ്രതിഷേധ പരിപാടികള്‍ നടന്നെന്നും ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പരീക്ഷ സംബന്ധിച്ച സുപ്രിംകോടതി നിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികളെ ബോധിപ്പിച്ചിരുന്നോയെന്നും പരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കിയോ എന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നീറ്റില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കണമെന്ന് കോടതി ആഗസ്ത് 24ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss