|    Feb 24 Sat, 2018 3:27 pm
Home   >  Todays Paper  >  Page 1  >  

നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞു

Published : 25th May 2017 | Posted By: fsq

 

മധുര: 2017ലെ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് രാജ്യത്താകെ നടത്തിയ പ്രവേശനപ്പരീക്ഷാ ഫലമാണ് താല്‍ക്കാലികമായി തടഞ്ഞത്. ഏകീകൃതമായ ചോദ്യപേപ്പറല്ല വിദ്യാര്‍ഥികള്‍ക്കു നല്‍കിയതെന്നും തമിഴിലും ഇംഗ്ലീഷിലും ചോദ്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്നും ആരോപിച്ച് സമര്‍പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷാഫലം തടഞ്ഞത്. തമിഴ് ചോദ്യപേപ്പറില്‍ എളുപ്പമുള്ള ചോദ്യങ്ങളായിരുന്നുവെന്നും ഹരജിയില്‍ പറയുന്നുണ്ട്. അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഹരജിക്കാരുടെ വാദം. മധുര കോടതി ജഡ്ജി എം വി മുരളീധരന്‍ മുമ്പാകെ നീറ്റ് പരീക്ഷ എഴുതിയ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഹരജി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss