|    Sep 21 Thu, 2017 5:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നീറ്റ് പരീക്ഷ റദ്ദാക്കില്ല: സുപ്രിംകോടതി

Published : 16th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 2017ലെ നീറ്റ് പരീക്ഷ റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് മെഡിക്കല്‍-ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ചേരുന്നതിന്, പരീക്ഷ പാസായ ആറു ലക്ഷത്തിലേറെ വിദ്യാര്‍ഥികളെ ബാധിക്കുമെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികള്‍ മുന്നോട്ടുപോവുന്നതിനിടെ പരീക്ഷ അസാധുവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും വെവ്വേറെ ചോദ്യക്കടലാസുകള്‍ ഉണ്ടായിരുന്നതിനാല്‍ പൊതുവായി റാങ്ക് നിശ്ചയിച്ചത് അന്യായമാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക