|    Sep 24 Mon, 2018 1:19 am
FLASH NEWS
Home   >  Todays Paper  >  page 10  >  

നീറ്റ് പരീക്ഷ മെയ് ആറിന്; ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി

Published : 10th February 2018 | Posted By: kasim kzm

ന്യൂഡല്‍ഹി:എംബിബിഎസിനും ബിഡിഎസ് കോഴ്‌സുകള്‍ക്കുമുള്ള നീറ്റ് പരീക്ഷ മെയ് ആറിന് നടത്തുമെന്ന് സിബിഎസ്ഇ. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം വ്യാഴാഴ്ച ആരംഭിച്ചു. മാര്‍ച്ച് ഒമ്പതിന് രാത്രി 11.50 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 10 രാത്രി 11.50 വരെയാണ് ഓണ്‍ലൈനായി ഫീസടയ്ക്കാനുള്ള സമയപരിധി. അസം, ജമ്മു കശ്മീര്‍, മേഘാലയ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. പേര്, വയസ്സ്, ലിംഗം തുടങ്ങിയവ ആധാര്‍ നമ്പറുമായി യോജിക്കുന്നില്ലെങ്കില്‍ അപേക്ഷ പൂരിപ്പിക്കാനാവില്ല. അപേക്ഷിക്കുന്ന വിദ്യാര്‍ഥിക്ക് 2018 ഡിസംബര്‍ 31നകം 17 വയസ്സ് തികഞ്ഞിരിക്കണം.പട്ടികജാതി/വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവ് അനുവദിച്ചിട്ടുണ്ട.സയന്‍സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ/ഒബിസി വിഭാഗങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും. അപേക്ഷകര്‍ ംംം.രയലെിലല.േിശര.ശി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss