|    May 29 Mon, 2017 6:10 am
FLASH NEWS

നീറ്റില്‍ നിന്ന് കേരളത്തിന് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

Published : 9th May 2016 | Posted By: sdq

SUPREME_COURT

മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശനപ്പരീക്ഷയായ നീറ്റില്‍ നിന്ന് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഈ വര്‍ഷം തന്നെ നീറ്റ് പരീക്ഷ നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് വരുന്നതിനു മുന്‍പു തന്നെ പ്രവേശനപ്പരീക്ഷ നടത്തിയിരുന്നുവെന്നും ഇളവ് വേണമെന്നുമാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

പ്രവേശനത്തിനായി പ്രത്യേകസംസ്ഥാനനിയമം നിലവിലുണ്ടെന്നും അത് മറികടന്ന് നീറ്റ് അടിച്ചേല്‍പ്പിയ്ക്കരുതെന്നുമാവശ്യപ്പെട്ടാണ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തമായി പ്രവേശന നിയമമുള്ളതും നേരത്തെ പരീക്ഷ നടത്തിയതുമായ സംസ്ഥാനങ്ങളെ നീറ്റില്‍ നിന്നൊഴിവാക്കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day