|    Oct 20 Sat, 2018 5:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നീറ്റിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയോ?

Published : 13th September 2017 | Posted By: fsq

 

കോഴിക്കോട്: നീറ്റിനു പിന്നി ല്‍ ആസൂത്രിത ഗൂഢാലോചനയെന്ന് ആരോപണം. ലാസര്‍ ഡിസില്‍വ എന്നയാളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. നീറ്റിനായി കൈ പൊക്കുമ്പോള്‍ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റില്‍ നീറ്റ് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നാരോപിക്കുന്നു. സംസ്ഥാന സിലബസുകളില്‍ പഠിച്ചുവരുന്ന ബഹുഭൂരിപക്ഷം കുട്ടികള്‍ക്കായി അതുമായി ബന്ധമില്ലാത്ത ഒരു സ്ഥാപനം തുടര്‍പഠനത്തിന് പരീക്ഷ നടത്തുന്നത് അസംബന്ധമാണ്. ഡല്‍ഹി ആസ്ഥാനമായുള്ള സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍ജിഒ ആണ് നീറ്റ് എന്ന ആശയത്തിന്റെ പിറകില്‍. അതുമായി ബന്ധപ്പെട്ട കേസുകളില്‍ കക്ഷിയായി സുപ്രിംകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതും അവരാണ്. നാലഞ്ച് ഡോക്ടര്‍മാര്‍ ചേര്‍ന്ന് തട്ടിക്കൂട്ടിയ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു സര്‍ക്കാരിതര സംഘടനയുടെ കുബുദ്ധിയെ, ദേശീയതലത്തില്‍ കാര്യമായ സംവാദങ്ങളൊന്നും നടത്താതെ കേന്ദ്രസര്‍ക്കാരും തദ്വാരാ സുപ്രിംകോടതിയും അനുവദിച്ചുകൊടുക്കുകയാണു ചെയ്തിരിക്കുന്നത്. സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വിഷയത്തിലുള്ള അചഞ്ചലമായ താല്‍പര്യം നിഗൂഢവും സംശയകരവുമാണ്. അവരുടെ വെബ്‌സൈറ്റില്‍ പേരു കാണുന്ന നാലഞ്ച് ഡോക്ടര്‍മാരല്ല ഈ വലിയ സംരംഭത്തിനു പിന്നിലെന്ന് ഉറപ്പാണ്. എല്ലാ ബിരുദ പ്രഫഷനല്‍ പഠനങ്ങള്‍ക്കും നീറ്റ് നിര്‍ബന്ധമാക്കാനിരിക്കുകയാണ്. ഇതു കുട്ടികളെ സിബിഎസ്ഇ സിലബസിലുള്ള പഠനത്തിലേക്കു പോവാന്‍ നിര്‍ബന്ധിതമാക്കും. അതിനനുബന്ധമായി കൂടുത ല്‍ സിബിഎസ്ഇ സ്‌കൂളുകള്‍ ഉണ്ടാവുകയും സംസ്ഥാന പാഠ്യപദ്ധതിയുള്ള സ്‌കൂളുകള്‍ നിന്നുപോവുകയും ചെയ്യുമെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss